ADVERTISEMENT

തെന്നിന്ത്യൻ സുന്ദരി ഹൻസികയുടെ വിവാഹ വിഡിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്നു. ഒരു സ്പെഷൽ പ്രോഗ്രാം പോലെയാകും വിവാഹ വിഡിയോ അവതരിപ്പിക്കുക. ഹൻസികാസ് ലവ് ശാദി ഡ്രാമ എന്നാണ് ഷോയുടെ പേര്. ഷോയുടെ ടീസർ ഡിസ്നി ഹോട്ട്സ്റ്റാർ റിലീസ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഹൻസികയും മുംബൈ വ്യവസായിയും നടിയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ ഖതൂരിയും വിവാഹിതരാകുന്നത്. ഡിസംബർ 4ന് ജയ്പൂരിൽ വച്ചായിരുന്നു വിവാഹം. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷം നടന്നത്.

 

വിവാഹച്ചടങ്ങുകൾ കൂടാതെ ഹൻസികയുടെ മെഹന്ദി, ഹൽദി ചടങ്ങുകളും ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്. ബ്രൈഡൽ ഷവർ, സൂഫി എന്നിവയും അരങ്ങേറിയിരുന്നു. ഡിസംബർ നാലിന് വൈകിട്ട് അതിഥികൾക്കായി കാസിനോ തീമിലുള്ള പാർട്ടിയും സംഘടിപ്പിച്ചിരുന്നു. 

 

പാരീസിലെ ഈഫൽ ഗോപുരത്തിനു മുന്നിൽ വച്ചാണ് മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ നടിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. സുഹൈൽ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് ഹൻസിക തന്നെയാണ് വിവാഹവാർത്ത ആരാധകരെ ആദ്യം അറിയിച്ചത്. രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തേക്ക് എത്തിച്ചത്.

 

അതേസമയം ഹൻസികയുടെ വിവാഹവിഡിയോ വരുന്ന വാർത്ത അറിഞ്ഞതോടെ നയൻതാര ആരാധകർ അൽപം വിഷമത്തിലാണ്. കാത്തുകാത്തിരുന്നിട്ടും നെറ്റ്ഫ്ലിക്സ് എന്തുകൊണ്ടാണ് നയൻസ്–വിക്കി വിവാഹവിഡിയോ റിലീസ് ചെയ്യാത്തതെന്നാണ് ഇവരുടെ സംശയം. കഴിഞ്ഞ വർഷം ജൂൺ ഒൻപതിനായിരുന്നു നയൻതാരയുടെ വിവാഹം. ഓഗസ്റ്റിൽ വിവാഹ ടീസർ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തിരുന്നു. ഇപ്പോഴും എഡിറ്റിങിൽ തന്നെയാണോ എന്നും ആരാധകർ ചോദിക്കുന്നു. വിവാഹ വിഡിയോ എന്നതിലുപരി നയൻതാരയുടെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി എന്ന രീതിയിലാണ് നെറ്റ്ഫ്ലിക്സ് ആ വിഡിയോ ഒരുക്കുന്നത്. അതുകൊണ്ടാകും ഇത്രയും കാലതാമസമെന്നാണ് ആരാധകരും കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com