ADVERTISEMENT

ഉടൽ എന്ന ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ രതീഷ് രഘുനന്ദനും ദിലീപും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു. ദക്ഷിണേന്ത്യയിലെ വമ്പൻ പ്രൊഡക്‌ഷൻ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും  ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദിലീപിന്റെ 148 ാമത്തെ ചിത്രമാണ് ഇത്. രതീഷ് രഘുനന്ദൻ തന്നെയാണ് ഈ ചിത്രത്തിന്റെയും രചന. പാപ്പൻ സിനിമയിലൂടെ ശ്രദ്ധേയയായ നിത പിള്ളയാണ് നായിക.

 

ജനുവരി 27ന്  എറണാകുളത്ത് വച്ച്  ചിത്രത്തിന്റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓൺ കർമവും നടക്കും. തുടർന്ന് 28 മുതൽ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. സുജിത് ജെ. നായർ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. തെന്നിന്ത്യയിൽ നിന്നും ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിലെ കൂടുതൽ താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ  ജനുവരി 27 ന് നടക്കുന്ന ലോഞ്ചിലൂടെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു

 

ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി 96 ഓളം സിനിമകൾ നിർമിച്ചിട്ടുള്ള സൂപ്പർ ഗുഡ് ഫിലിംസിന്റെ 97 ാമത്തെ ചിത്രമാണിത്. ഒട്ടനവധി അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിന് എത്തിക്കുകയും നിരവധി മലയാള ചിത്രങ്ങൾ നിർമിക്കുകയും ചെയ്തിട്ടുള്ള ഇഫാർ മീഡിയയുടെ പതിനെട്ടാമത്തെ ചിത്രമായിരിക്കും ഈ ദിലീപ് ചിത്രം.

 

ചിരഞ്ജീവിയും സൽമാൻ ഖാനും ഒരുമിച്ച് അഭിനയിച്ച  ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദർ ആണ് സൂപ്പർ ഗുഡ് ഫിലിംസ് അടുത്തിടെ നിർമിച്ച ചിത്രം. സുരേഷ് ഗോപി - ജോഷി കൂട്ടുകെട്ടിൽ 2022 ലെ വമ്പൻ ഹിറ്റായി മാറിയ "പാപ്പൻ "എന്ന ചിത്രത്തിനു ശേഷം ഇഫാർ മീഡിയ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com