തെലുങ്ക് യുവ നടൻ സുധീർ വർമ (33)യെ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തെലുങ്ക് സിനിമകളായ ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘സെക്കൻഡ് ഹാൻഡ്’, ‘കുന്ദനപ്പു ബൊമ്മ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ‘കുന്ദനപ്പു ബൊമ്മ’യിൽ ഒപ്പം അഭിനയിച്ച സുധാകർ കൊമകുലയാണ് നടന്റെ മരണ വാർത്ത സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.
സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിലുള്ള നിരാശയാണ് ജീവന`ടുക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 18 ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ സുധീറിനെ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന നടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഞായറാഴ്ച വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാടക രംഗത്ത് നിന്നാണ് സുധീര്‍ സിനിമയിലെത്തിയത്.