‘കപ്പേള’ തെലുങ്ക് റീമേക്ക് ട്രെയിലർ; അന്ന ബെന്നിന് പകരം അനിഖ സുരേന്ദ്രൻ

Mail This Article
×
അനിഖ സുരേന്ദ്രൻ പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ബുട്ട ബൊമ്മ ട്രെയിലർ എത്തി. അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ കപ്പേളയുടെ തെലുങ്ക് റീമേക്ക് ആണ് ബുട്ട ബൊമ്മ. അനിഖയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ശ്രീനാഥ് ഭാസി അവതരിപ്പിച്ച വേഷം തെലുങ്കിൽ ചെയ്യുന്നത് അര്‍ജുൻ ദാസ് ആണ്. റോഷൻ മാത്യുവിന്റെ കഥാപാത്രം സൂര്യ വിശിഷ്ട പുനരവതരിപ്പിക്കുന്നു.ഷൗരി ചന്ദ്രശേഖർ ആണ് സംവിധാനം. സംഗീതം ഗോപി സുന്ദർ.
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത് 2020ൽ റിലീസ് ചെയ്ത ചിത്രമാണ് കപ്പേള. കോവിഡ് ആരംഭഘട്ടത്തില്‍ തിയറ്ററിലെത്തിയ ചിത്രം അധികം വൈകാതെ പിൻവലിച്ചിരുന്നു. പിന്നീട് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.