ADVERTISEMENT

മലയാളി പ്രേക്ഷകരുടെ പ്രിയ നടൻ ജോജു ജോർജ് തന്റെ കരിയറില്‍ ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന 'ഇരട്ട' ഫെബ്രുവരി 3 ന് തിയേറ്ററുകളിൽ എത്തുന്നു. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട് - ജോജു ജോർജ് ഒരുമിക്കുന്ന ചിത്രത്തിൽ സിജോ വടക്കനും നിർceണ പങ്കാളിയാകുന്നു. ആക്‌ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രം തിയറ്ററിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നുറപ്പാണ്. പൊലീസുകാരായ ഇരട്ട സഹോദരന്മാരുടെ വേഷത്തിലാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്.ചിത്രത്തിന്റെ ട്രെയിലറിനും പ്രൊമോ സോങിനും വൻ സ്വീകാര്യത ആണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്.

 

ഇരട്ടയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം. ജി. കൃഷ്ണൻ ആണ്. അപ്പു പാത്തു പ്രൊഡക്‌ഷൻ ഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന സിനിമയിൽ അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

 

സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ്‌ , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പി ആർ ഓ : പ്രതീഷ് ശേഖർ. ഡിജിറ്റൽ മാര്‍ക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com