ADVERTISEMENT

ബോക്സ്ഓഫിസ് സുനാമി തീർത്ത് ഷാറുഖ് ഖാൻ ചിത്രം പഠാൻ. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്കുള്ളിൽ ചിത്രം വാരിയത് 500 കോടി. ഇന്ത്യയിൽ നിന്നും (ഹിന്ദി, തമിഴ്, തെലുങ്ക്) 335 കോടിയും ഓവർസീസിൽ നിന്നും 207 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. ഇതുവരെയുള്ള ചിത്രത്തിന്റെ ആഗോള കലക്‌ഷൻ 542 കോടിയാണ്. അഞ്ഞൂറ് കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഷാറുഖ് ചിത്രമാണ് പഠാൻ.

 

അഞ്ചാം ദിനവും അൻപത് കോടിക്ക് മുകളിലായിരുന്നു പഠാൻ ഇന്ത്യയിൽ നിന്നും നേടിയത്. റിലീസ് ചെയ്ത ആദ്യ ദിനമായ ബുധനാഴ്ച 55 കോടി, വ്യാഴാഴ്ച 68 കോടി, വെള്ളിയാഴ്ച 38 കോടി, ശനിയാഴ്ച 51 കോടി, ഞായറാഴ്ച 58 കോടി. ആകെ 271 കോടി. തമിഴ്–തെലുങ്ക് കലക്‌ഷൻ ഒൻപത് കോടി. കേരളത്തിൽ ഇതുവരെ എട്ട് കോടിയാണ് ചിത്രം വാരിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ എത്തിയ ചിത്രം എന്ന ഖ്യാതിയും പഠാന് തന്നെ സ്വന്തം.

 

വിദേശത്തും ചിത്രം ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. അമേരിക്കയിലും ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലുമൊക്കെ മികച്ച കലക്‌ഷനാണ് ലഭിക്കുന്നത്.

 

യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ പഠാൻ ആക്‌ഷൻ ത്രില്ലറാണ്. സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ ഏബ്രഹാം വില്ലൻ വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പദുക്കോണ്‍ നായികയായി എത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com