ആസിഫ് അലിയും, മംമ്ത മോഹൻദാസും ഒരുമിച്ചെത്തുന്ന ‘മഹേഷും മാരുതിയും’ ടീസർ പുറത്തിറങ്ങി. മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമിച്ച് വിഎസ്‌എൽ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന ചിത്രം സേതു സംവിധാനം ചെയ്യുന്നു. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ആസിഫിനും, മംമ്തക്കും ഒപ്പം ഒരു മാരുതി 800 കാർ ഒരു പ്രധാന കഥാപാത്രം ആകുന്നുവെന്നാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് വിജയ് നെല്ലിസ്, സുധീർ ബാദർ, ലതീഷ് കുട്ടപ്പൻ, കോ പ്രൊഡ്യൂസർസ് സിജു വർഗീസ്, മിജു ബോബൻ. ഛായാഗ്രഹണംഫൈയ്‌സ് സിദ്ധിഖ്, സംഗീത സംവിധാനം കേദാർ, എഡിറ്റിങ് ജിത്ത് ജോഷി, കലാസംവിധാനം ത്യാഗു തവനൂര്‍. മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യും ഡിസൈന്‍ സ്റ്റെഫി സേവ്യര്‍, നിർമാണ നിര്‍വഹണം അലക്‌സ് ഇ. കുര്യന്‍, ഡിജിറ്റൽ പ്രൊമോഷൻസ് വിപിൻ കുമാർ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസോഷ്യേറ്റ് വിനോദ് സോമസുന്ദരൻ, മീഡിയ പ്ലാനിങ്– മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, പിആർഒ വാഴൂർ ജോസ്.