ADVERTISEMENT

മകനു വേണ്ടി ഒന്നിച്ച് ലിസിയും പ്രിയദർശനും. ഏറെ നാളുകൾക്കു ശേഷം പ്രിയദർശനെയും ലിസിയെയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. ‌മകന്‍ സിദ്ധാർഥ് പ്രിയദര്‍ശന്റെ വിവാഹത്തിനാണ് വിവാഹമോചിതരായി അകന്നു താമസിക്കുന്ന ലിസിയും പ്രിയനും ഒരുമിച്ച് വീണ്ടുമെത്തിയത്. അമേരിക്കന്‍ പൗരയും വിഷ്വല്‍ ഇഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്‍ലിന്‍ ആണ് സിദ്ധാർഥിന്റെ വധു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണിയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

മലയാള സിനിമയിലെ താര ദമ്പതികളായിരുന്ന സംവിധായകൻ പ്രിയദർശനും നടി ലിസിയും 24 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചു പിരിയാൻ തീരുമാനിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. 1990 ലായിരുന്നു ലിസി–പ്രിയൻ വിവാഹം. പ്രിയദർശൻ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. സിനിമാ തിരക്കുകൾക്കിടയിൽ ഇരുവരും തമ്മിലുണ്ടായ സൗഹൃദം പ്രണയമാകുകയായിരുന്നു. സിദ്ധാർഥ്, കല്യാണി എന്നിവരാണ് മക്കൾ.

lissy-priyan03

2015 ലാണ് പിരിയാൻ തീരുമാനിച്ച വിവരം ഇരുവരും പ്രഖ്യാപിച്ചത്. അത് അടുത്ത സുഹൃത്തുക്കളെപ്പോലും ഞെട്ടിച്ചു. എന്തുകൊണ്ട് പിരിയുന്നു എന്നു പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, പിരിയുന്നതിലെ വേദനയും ഇരുവരും പങ്കുവച്ചിരുന്നു. ആത്മസുഹൃത്തുക്കളായ സുരേഷ് കുമാറും മോഹൻലാലുമടക്കം പലരും പലതവണ ഇടപെട്ടിട്ടും അവരുടെ തീരുമാനം മാറ്റാനായിരുന്നില്ല. സംയുക്ത ഹർജി 2016 ൽ കോടതി തീർപ്പാക്കി നിയമപ്രകാരം വിവാഹമോചനം അനുവദിച്ചു. വേർപിരിഞ്ഞെങ്കിലും പല ചടങ്ങുകളിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി കാണാറുണ്ടായിരുന്നു.

sidharth-priyadarshan-marriage-photo

പിരിഞ്ഞു ജീവിക്കുന്നെങ്കിലും മകൻ സിദ്ധാർഥിന്റെയും മകൾ കല്യാണിയുടെയും ഏതു കാര്യത്തിന് ഇരുവരും ഒന്നിക്കാറുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയും അവരുടെ ഏതുകാര്യത്തിനും ഒന്നിച്ചുണ്ടാകുമെന്നു വ്യക്തമാക്കിയുമായിരുന്നു ഇവർ പിരിഞ്ഞത്. ലിസിയും പ്രിയനും കുട്ടികളും ഒരുമിച്ചൊരു വേദിയിൽ എത്തിയത് മലയാളി പ്രേക്ഷകര്‍ക്കും മറക്കാനാകാത്ത കാഴ്ചയായി.

ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം പ്രിയൻ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. മരക്കാറിൽ കല്യാണി പ്രിയദർശനും അഭിനയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com