ADVERTISEMENT

കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരുന്ന ബോളിവുഡ് ചിത്രമായി മാറി ഷാറുഖ് ഖാന്റെ ‘പഠാൻ’. ആമിർ ഖാൻ ചിത്രം ‘ദങ്കലി’ന്റെ റെക്കോർഡ് ആണ് പഠാൻ തകർത്തത്. ചിത്രം ഇതുവരെ 10.85 കോടിയാണ് കേരളത്തിൽ നിന്നും വാരിക്കൂട്ടിയത്. മലബാർ മേഖലയിൽ ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്. ഒരാഴ്ച കൊണ്ടാണ് ചിത്രം പത്ത് കോടി കലക്ട് ചെയ്തതെന്നതും ശ്രദ്ധേയം. റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങൾ പിന്നിട്ടപ്പോൾ ആഗോളതലത്തിൽ 700 കോടി രൂപയാണ് ചിത്രം നേടിയത്.

ബോക്സ്ഓഫിസ് ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോർട്ട് അനുസരിച്ച്, ആമിർ ഖാൻ ചിത്രമായ ദംഗലിന്റെ (ഹിന്ദി വേർഷൻ) ലോകമെമ്പാടുമുള്ള ഗ്രോസ് കലക്‌ഷൻ ശനിയാഴ്ച (702 കോടി) പത്താൻ മറികടന്നു. ഇനി മുന്നിൽ 801 കോടി നേടിയ ബാഹുബലി - ദ് കൺക്ലൂഷനാണ് (ഹിന്ദി വേർഷൻ മാത്രം). രണ്ടാം വാരത്തിന്റെ അവസാനത്തോടെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി 'പഠാൻ' മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അഞ്ചാം ദിനവും അൻപത് കോടിക്ക് മുകളിലായിരുന്നു പഠാൻ ഇന്ത്യയിൽ നിന്നും നേടിയത്. റിലീസ് ചെയ്ത ആദ്യ ദിനമായ ബുധനാഴ്ച 55 കോടി, വ്യാഴാഴ്ച 68 കോടി, വെള്ളിയാഴ്ച 38 കോടി, ശനിയാഴ്ച 51 കോടി, ഞായറാഴ്ച 58 കോടി. ആകെ 271 കോടി. തമിഴ്–തെലുങ്ക് കലക്‌ഷൻ ഒൻപത് കോടി. കേരളത്തിൽ ഇതുവരെ എട്ട് കോടിയാണ് ചിത്രം വാരിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ എത്തിയ ചിത്രം എന്ന ഖ്യാതിയും പഠാന് തന്നെ സ്വന്തം

യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ പഠാൻ ആക്‌ഷൻ ത്രില്ലറാണ്. സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ ഏബ്രഹാം വില്ലൻ വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പദുക്കോണ്‍ നായികയാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com