ബേസിലും സുരാജും സൈജുവും; ചിരി പൊട്ടിച്ച് ‘എങ്കിലും ചന്ദ്രികേ’ ട്രെയിലർ

enkilum-chandrike-trailer
SHARE

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച് നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ‘എങ്കിലും ചന്ദ്രികേ’യുടെ ട്രെയിലർ എത്തി. ഒരു മുഴുനീള ഫൺ എന്റർടെയ്നറായിരിക്കും സിനിമയെന്ന സൂചന നൽകുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു. ഒരു വിവാഹവുമായി ബന്ധപ്പെട്ട് മൂന്നു സുഹൃത്തുക്കളുടെ കഥ തികച്ചും രസകരമായി പറയുകയാണ് ഈ ചിത്രം

സുരാജ് വെഞ്ഞാറമൂടും, ബേസിൽ ജോസഫും, സൈജുകുറുപ്പുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരഞ്ജനാ അനൂപ് നായികാ കഥാപാത്രമായ ചന്ദ്രികയെ അവതരിപ്പിക്കും. തൻവി റാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രാജേഷ് ശർമ്മ, അഭിരാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാർ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ജിതിൻ സ്റ്റാൻസിലോസ് ഛായാഗ്രഹണം നിർവഹിക്കുന്നു.

എഡിറ്റിങ് ലിജോ പോൾ, കലാസംവിധാനം ത്യാഗു, മേക്കപ്പ് സുധി, കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ.എം. നാസർ, പ്രൊഡക്‌ഷൻ മാനേജർ കല്ലാർ അനിൽ, പ്രൊഡക്‌ഷൻ എക്സിക്യട്ടീവ് ഷിബു പന്തലക്കോട്, പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, കോ-പ്രൊഡ്യൂസർ ആൻ അഗസ്റ്റിൻ, വിവേക് തോമസ്; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, പിആർഒ.-വാഴൂർ ജോസ്, സ്റ്റിൽസ് വിഷ്ണു രാജൻ. ഫെബ്രുവരി മാസം ചിത്രം തിയറ്ററുകളിലെത്തും.

ഹൃദയം എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടൻ കൂടിയാണ് സിനിമയുടെ സംവിധായകനായ ആദിത്യൻ ചന്ദ്രശേഖരൻ. ആവറേജ് അമ്പിളി എന്ന വെബ് സീരീസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുകയും, 'സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച്ച' എന്ന സീരിയലിനു വേണ്ടി തിരക്കഥ രചിക്കുകയും അതിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത് വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടാണ് ആദിത്യൻ ചന്ദ്രശേഖരൻ മെയിൻ സ്ട്രീം സ്ക്രീനിലേക്കു കടന്ന് തന്റെ ആദ്യ ഫീച്ചർ ഫിലിം സംവിധാനം ചെയ്യന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS