ADVERTISEMENT

ലോകഹൃദയം കവർന്ന 'ടൈറ്റാനിക്' തിയേറ്റർ റിലീസിന്‍റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാ​ഗമായി വീണ്ടും  റിലീസ് ചെയ്യാനൊരുങ്ങുകയാണ്. 3ഡി 4കെ എച്ച്ഡിആർ പതിപ്പാണ് തിയറ്ററിലെത്തുന്നത്. ചിത്രം റിലീസിനടക്കുമ്പോൾ മറ്റൊരു സുപ്രധാന വെളിപ്പെടുത്തലുമായി എത്തുകയാണ് ജയിംസ് കാമറൺ. ലിയോനാഡോ ഡിക്രാപിയോ അവിസ്മരണീയമാക്കിയ ടൈറ്റാനിക്കിലെ ജാക്കെന്ന കഥാപാത്രം ചിലപ്പോള്‍ മരണത്തെ അതിജീവിക്കുമായിരുന്നുവെന്ന് ജയിംസ് കാമറണ്‍ പറയുന്നു. ഗുഡ് മോര്‍ണിങ് അമേരിക്കയില്‍ സംപ്രേഷണം ചെയ്ത  'ടൈറ്റാനിക്ക്: 25 ഇയേർസ് ലേറ്റർ വിത്ത് ജയിംസ് കാമറണ്‍' എന്ന പരിപാടിയിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയെന്നോണം ടൈറ്റാനിക് തകർന്ന രാത്രി അദ്ദേഹം പുനരാവിഷ്കരിച്ചു. ഒരു കൂട്ടം ശാസ്ത്രജ്ഞർക്കും രണ്ട് സ്റ്റണ്ട് മാസ്റ്റർമാർക്കും ഒപ്പമായിരുന്നു പരീക്ഷണം. മുങ്ങുന്ന ടൈറ്റാനിക്കിൽ നിന്ന് ജാക്കിന് രക്ഷപെടാൻ കഴിയുമായിരുന്നോ എന്ന് ഒരിക്കൽ കൂടി കണ്ടെത്തുമെന്ന് ടീസറിൽ കാമറൺ പറയുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ ഉപയോ​ഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് പുനഃസൃഷ്ടിച്ചു. 1997ൽ പുറത്തിറങ്ങിയ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായ ജാക്ക് ( ലിയനാഡൊ ഡികാപ്രിയോ)– റോസ് (കേറ്റ് വിൻസ്‌ലറ്റ്) പ്രണയജോഡികളുടെ അതേ ശരീരഭാരമുള്ള 2 പേരെ ഉപയോഗിച്ച് സെൻസറുകളുടെ സഹായത്തോടെയായിരുന്നു പരീക്ഷണം. ഇരുവരെയും രക്ഷപ്പെടുത്താൻ പല മാർഗങ്ങൾ നോക്കി. എങ്ങനെയൊക്കെ ശ്രമിച്ചാലും ഒരാൾ മാത്രമേ രക്ഷപ്പെടൂ എന്നാണു ശാസ്ത്രീയമായി തെളിഞ്ഞത്.

 

മുങ്ങുന്ന കപ്പലിൽ നിന്നും രക്ഷപ്പെടാൻ ഇരുവരും വാതിൽ ഉപയോ​ഗിച്ചിരുന്നുവെങ്കിലോ ജാക്കിന്റെ ലൈഫ് ജാക്കറ്റ് റോസ് തിരികെ നൽകിയിരുന്നെങ്കിലോ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് നി​ഗമനം. എന്നാൽ ഇതൊരു സാധ്യത മാത്രമാണെന്നും അങ്ങനയൊരു ക്ലൈമാക്സ് ചിത്രത്തിന് അനിവാര്യമായിരുന്നുവെന്നും കാമറൺ പറയുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ സ്വാഭാവമനുസരിച്ച്, റോസിനെ അപകടത്തിലാക്കുന്ന യാതൊന്നും ജാക്ക് ചെയ്യുമായിരുന്നില്ലെന്നും കാമറൺ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com