പ്രായം 68; ആക്‌ഷനിൽ വിട്ടുവീഴ്ചയില്ല; ജാക്കി ചാന്റെ ‘റൈഡ് ഓൺ’ ട്രെയിലർ

ride-on
SHARE

മൂന്ന് വർഷങ്ങൾക്കു ശേഷം ആക്‌ഷൻ ഹീറോ ജാക്കി ചാൻ നായകനായെത്തുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ലാറി യങ് സംവിധാനം ചെയ്യുന്ന റൈഡ് ഓൺ എന്ന കോമഡി ആക്‌ഷൻ ചിത്രത്തിലൂടെയാണ് 68കാരന്റെ തിരിച്ചുവരവ്. 2020 ൽ റിലീസ് ചെയ്ത വാൻഗാർഡ് എന്ന സിനിമയിലാണ് ജാക്കി ചാൻ അവസാനം പ്രത്യക്ഷപ്പെട്ടത്. 2021 ൽ റിലീസ് ചെയ്ത രണ്ട് സിനിമകളിൽ അതിഥി വേഷത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. 2022ലാകട്ടെ ഒരു സിനിമയിൽ പോലും അദ്ദേഹം അഭിനയിച്ചിരുന്നില്ല.

പുതിയ ചിത്രത്തിൽ സ്റ്റണ്ട്മാന്റെ വേഷത്തിലാണ് ജാക്കി ചാൻ എത്തുന്നത്. സിനിമയിൽ നിന്നും അകന്നു നിൽക്കുന്ന സ്റ്റണ്ട് മാന്റെയും അദ്ദേഹത്തിന്റെ സ്റ്റണ്ട് കുതിരയുടെയും കഥയാണ് റൈഡ് ഓൺ. പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിക്കുന്ന ചാന്റെ സാഹസിക സ്റ്റണ്ട് രംഗങ്ങൾ ഈ ചിത്രത്തിലും കാണാം. ഈ വർഷം ഏപ്രിൽ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS