ADVERTISEMENT

ഓൺലൈൻ ചാനലുകൾക്ക് തീയറ്ററിൽ വിലക്കേർപ്പെടുത്തി എന്ന് തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് ബി.ഉണ്ണികൃഷ്ണൻ.  ഈ ആഴ്ച മുതൽ തീയറ്ററിൽ ഇറങ്ങുന്ന സിനിമകളെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം ആരായാൻ  ഓൺലൈൻ ചാനലുകൾ തീയറ്ററിൽ എത്തുന്നതിനെ വിലക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആ പരാതി നൽകിയത് ബി.ഉണ്ണികൃഷ്ണൻ ആണെന്നുമുള്ള വാർത്തകളാണ് പ്രചരിക്കുന്നത്.  എന്നാൽ അത്തരത്തിൽ ഒരു പരാതി താൻ  നൽകിയിട്ടില്ലെന്നും ക്രിസ്റ്റഫർ എന്ന തന്റെ സിനിമ ഇറങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ഇത്തരത്തിൽ വ്യാജവാർത്ത ചമയ്ക്കുന്നത് തന്റെ സിനിമയെ തകർക്കാനുള്ള നീക്കമായിട്ടാണ് കരുതുന്നതെന്നും ബി. ഉണ്ണികൃഷ്ണൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.      

 

"ഈ ആഴ്ച മുതൽ തിയ്യേറ്ററുകളിൽ ഇറങ്ങുന്ന സിനിമകൾക്ക് ഓണ്ലൈൻ ചാനൽ അടക്കം പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ചോദിക്കുന്നതിന് സിനിമാ സംഘടനകൾ വിലക്കേർപ്പെടുത്തി എന്ന രീതിയിൽ എന്റെ പേരിൽ ഫോട്ടോ അടക്കം പ്രചരിക്കുന്ന വാർത്ത തികച്ചും അടിസ്‌ഥാനരഹിതമാണ്‌.  അങ്ങനെ ഒരു തീരുമാനം മലയാളത്തിലെ ഒരു സിനിമാ സംഘടനയും ഔദ്യോഗികമായി എടുത്തതായി എനിക്കൊരു അറിവുമില്ല.  പ്രചരിക്കുന്ന വാർത്തയുമായി എനിക്ക് യാതൊരു ബന്ധവുമില്ല ഞാൻ അത്തരത്തിൽ പരാതി നൽകിയിട്ടില്ല.  ക്രിസ്റ്റഫർ എന്ന സിനിമ ഇറങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ  ഇത്തരത്തിൽ ഒരു വ്യാജ വാർത്ത എന്റെ പടവും വച്ച് പ്രചരിപ്പിക്കുന്നത് ബോധപൂർവമായ ഒരു ക്യാമ്പയിന്റെ ഭാഗമാണെന്ന് ഞാൻ സംശയിക്കുന്നു.  നിരവധി മാധ്യമപ്രവർത്തകർ ഇതിന്റെ നിജസ്ഥിതി അറിയാൻ എന്നെ ബന്ധപ്പെടുന്നുണ്ട് അവരോടു എനിക്ക് പറയാനുള്ളത് എനിക്കും ആ വാർത്തക്കും തമ്മിൽ ഒരു ബന്ധവുമില്ല.  ഇത്തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്". ബി. ഉണ്ണികൃഷ്ണൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com