നന്നായില്ലെങ്കിൽ വീട്ടിൽ കയറി തല്ലും: താരദമ്പതികൾക്കെതിരെ വീണ്ടും കങ്കണ

would-like-to-contest-in-bjp-ticket-kangana-ranaut-and-controversies-7
കങ്കണ റണൗട്ട്. Image. Instagram/kanganaranaut
SHARE

ബോളിവുഡ് താരദമ്പതികൾക്കെതിരെ ഭീഷണിയുമായി വീണ്ടും കങ്കണ റണൗട്ട്. നന്നാകുന്നില്ലെങ്കിൽ വീട്ടിൽ കയറി തല്ലുമെന്നാണ് താരത്തിന്റെ പുതിയ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിനു ശേഷം തനിക്കു ചുറ്റുമുള്ള ദുരൂഹമായ പ്രവർത്തനങ്ങൾ അവസാനിച്ചിട്ടുണ്ടെന്നും തന്നെ പിന്തുടരുന്നത് നിർത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്നെയാണ് വീണ്ടും പ്രതികരണം. 

‘‘എന്നെക്കുറിച്ച് സങ്കടപ്പെടുന്നവർ അറിയാൻ, കഴിഞ്ഞ ദിവസം രാത്രിതൊട്ട് എന്നെ ചുറ്റിപ്പറ്റിയുള്ള ദുരൂഹമായ പ്രവർത്തനങ്ങളെല്ലാം നിന്നിട്ടുണ്ട്. ക്യാമറയുമായും അല്ലാതെയും ആരും എന്നെ പിന്തുടരുന്നില്ല.-കങ്കണ പറഞ്ഞു.  പറഞ്ഞത് മനസിലാകാത്തവരെ മനസിലാക്കാൻ മറ്റു വഴികൾ വേണ്ടിവരുമെന്നും അവർ സൂചിപ്പിച്ചു. ‘‘ഏതെങ്കിലും ഗ്രാമത്തിൽനിന്ന് വരുന്നയാളെയല്ല നിങ്ങൾ നേരിടുന്നത്. നന്നായിട്ടില്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ കയറി തല്ലുമെന്ന് മുന്നറിയിപ്പ് തരികയാണ്. എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾക്ക് തോന്നുമായിരിക്കും. പക്ഷേ ഞാൻ നിങ്ങൾ കരുതുന്നതിലും വലിയ ഭ്രാന്തിയാണെന്ന് മനസിലാക്കിക്കോളൂ.’’-കങ്കണ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് പേരുപറയാതെ ഒരു ബോളിവുഡ് താരദമ്പതികൾക്കെതിരെ കങ്കണ ഗുരുതരമായ ആരോപണങ്ങൾ നടത്തിയത്. ബോളിവുഡിൽ കാസനോവയായി അറിയപ്പെടുന്ന, ഇപ്പോൾ സ്വജനപക്ഷപാത മാഫിയ സംഘത്തിന്റെ വൈസ് പ്രസിഡന്റായ താരം തന്നെ വിടാതെ പിന്തുടരുകയാണെന്നും സ്വന്തം വീട്ടിൽ വരെ ചാരപ്രവർത്തനം നടത്തുകയാണെന്നുമായിരുന്നു ആരോപണം. താരത്തിന്റെ ഭാര്യ ഇത്തരം പ്രവർത്തികൾക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും കങ്കണ ആരോപിച്ചു. വാട്സ്ആപ്പ് വിവരങ്ങളും പ്രൊഫഷനൽ ഇടപാടുകളും വ്യക്തിവിവരങ്ങളുമെല്ലാം ചോരുകയാണെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സ്റ്റോറിയിലുള്ളത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS