നിങ്ങൾ കണ്ടത് കാന്താര രണ്ടാം ഭാഗം; പ്രീക്വൽ 2024ൽ: ഋഷഭ് ഷെട്ടി

rishab-shetty
ഋഷഭ് ഷെട്ടി
SHARE

കാന്താര സിനിമയുടെ പ്രീക്വൽ അടുത്ത വർഷം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. കാന്താരയുടെ നൂറാം ദിനം ആഘോഷിക്കുന്ന വേദിയിലാണ് താരത്തിന്‍റെ പ്രഖ്യാപനം. കാന്താരയുടെ ചിത്രീകരണത്തിനിടെയാണ് പ്രീക്വൽ എന്ന ആശയം തന്‍റെ മനസ്സിൽ ഉദിച്ചതെന്നും  ഋഷഭ് ഷെട്ടി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. 

‘‘കാന്താരയോട് അപാരമായ സ്നേഹവും പിന്തുണയും കാണിച്ച പ്രേക്ഷകരോട് എന്നും കടപ്പെട്ടിരിക്കുന്നു. ഒപ്പം മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്, സർവശക്തനായ ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ ചിത്രം വിജയകരമായി 100 ദിവസം പൂർത്തിയാക്കി. ഈ അവസരത്തിൽ  കന്താരയുടെ പ്രീക്വൽ പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ കണ്ടത് യഥാർഥത്തിൽ ഭാഗം 2 ആണ്, ഭാഗം 1 അടുത്ത വർഷം വരും.’’- ഋഷഭ് ഷെട്ടി പ്രഖ്യാപിച്ചു. 

‘നായകന്റെ അച്ഛന്റെ ജീവിത പശ്ചാത്തലം എന്തെന്ന് കാന്താരയിൽ പറയുന്നില്ല. അയാളുടെ ഡിവിനിറ്റിയാണ് കാന്താരയുടെ കാതൽ. പ്രീക്വലില്‍ ഈ കഥാപാത്രത്തിന്റെ പശ്ചാത്തലവും കാന്തരയുടെെ ചരിത്രവുമാകും പറയുക. കാന്താരയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് പെട്ടെന്ന് പ്രീക്വൽ  ആശയം മനസ്സിൽ തെളിഞ്ഞത്, നിലവിൽ, ഇതിന്‍റെ എഴുത്ത് പുരോഗമിക്കുകയാണ്. ഞങ്ങൾ കൂടുതൽ വിശദാംശങ്ങളില്‍ ഗവേഷണം നടത്തുകയാണ്. ഇത് നന്നായി പുരോഗമിക്കുന്നു. ഈ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.’’ ഋഷഭ് ഷെട്ടി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS