ADVERTISEMENT

തലമുറകളുടെ വികാരമായി മാറുകയാണ് മോഹൻലാൽ ചിത്രം സ്ഫടികത്തിന്റെ ഫോർ കെ പതിപ്പ്. സിനിമയുടെ ഈ പുത്തൻ പതിപ്പ് എന്തെന്നില്ലാത്ത ഒരു അനുഭവം സമ്മാനിക്കുന്നുണ്ടെന്നാണ് സിനിമാപ്രേമികളുടെ ഭാഷ്യം. ഫാൻസ്‌ ഷോയും റെഗുലർ ഷോയും കടന്ന് എക്സ്ട്രാ ഷോകളുമായാണ് സ്ഫടികം 4കെ പതിപ്പിൻറെ മുന്നേറ്റം. വരും ദിവസങ്ങളിലും ഹൗസ്‍ഫുൾ ഷോകളുമായി സ്ഫടികം ജൈത്രയാത്ര തുടരുമെന്നാണ് കണക്കുകൂട്ടൽ. സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് 'സ്ഫടികം' സിനിമയുടെ റീറിലീസ് സാധ്യമാക്കിയത്. നാല് ദിവസം മാത്രമാണ് തിയറ്ററുകളുമായി എഗ്രിമന്റ് വച്ചിരുന്നതെങ്കിലും പ്രേക്ഷകരുടെ ചിത്രം ഏറ്റെടുത്തതോടെ സിനിമ കൂടുതൽ ദിവസം തിയറ്ററുകളിൽ തുടർന്നേക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.

 

spadikam-4
spadikam-4232

ഫോര്‍ കെ സാങ്കേതികത്തികവിന്റെ ദൃശ്യ സമ്പന്നതയോടെയാണ് ഇരുപത്തിയെട്ട് വര്‍ഷം മുന്‍പിറങ്ങിയ ചിത്രത്തിന്റെ പുതിയ പതിപ്പ് പ്രേക്ഷകരിലേക്ക് എത്തിയത്. ലോകമാകമാനം അഞ്ഞൂറ് സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഫിലിമിന്റെ കാലത്തുനിന്ന് ഡിജിറ്റല്‍ ലോകത്തേക്കെത്തുന്ന സ്ഫടികം. 

spaidkam-5

 

തൊണ്ണൂറ്റിയഞ്ചിലെ തിയറ്ററുകളില്‍  ജനം എഴുന്നേറ്റുനിന്ന് കയ്യടിച്ച സംഭാഷണശകലങ്ങള്‍ക്കും മുണ്ടുപറിച്ചുള്ള സംഘട്ടനങ്ങള്‍ക്കും അതിന് എരിവ് പകര്‍ന്ന പശ്ചാത്തല സംഗീതത്തിനും പുതിയകാല തിയറ്ററുകളിലൂടെ ഫോര്‍ കെ സാങ്കേതികവില്‍ പുത്തന്‍ ആസ്വാദനതലം ഒരുക്കുകയാണ് ചെയ്യുന്നതെന്ന് സംവിധായകന്‍ ഭദ്രന്‍ വ്യക്തമാക്കി കഴിഞ്ഞു. 

 

ആട് തോമയും ചാക്കോമാഷും അടക്കമുള്ള കഥാപാത്രങ്ങളെ മൊബൈലിലും ടെലിവിഷനിലും മാത്രം കാണുന്ന ഈ തലമുറയ്ക്കുകൂടി വേണ്ടിയാണ് ഹിറ്റ് ചിത്രത്തിന്റെ തിയറ്ററിലെ പുനരവതരണം. ചെകുത്താന്‍ സ്ഫടികമായി മാറിയ സിനിമയ്ക്ക് ഒരു രണ്ടാംഭാഗം ഉണ്ടാകില്ലെന്ന് പണ്ടേ സംവിധായകന്‍ അടിവരയിട്ടതാണ്. പക്ഷേ പുതിയ കാലത്തും പ്രസക്തമായ പ്രമേയമാണ് സ്ഫടികത്തെ വീണ്ടും തിയറ്ററുകളില്‍ ജനപ്രിയമാക്കുകയെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. 2 കോടി രൂപയോളം മുടക്കിയാണ് റീ റിലീസിങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com