ADVERTISEMENT

ആൻഡ്രിയ ജെറെമിയ നായികയായെത്തുന്ന ഹൊറർ ത്രില്ലർ നോ എൻട്രിയുടെ ട്രെയിലർ എത്തി. വൈറസ് ബാധിച്ച നായകളുടെ ഇടയിൽ പെട്ടുപോകുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. നായ കടിക്കുന്ന ആൾ സോംബിയായി മാറുന്നു. ഈ അപകടത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു ടീമിന്റെ നേതാവായി ആൻഡ്രിയ ചിത്രത്തിലെത്തുന്നു.

 

ആദവ് കണ്ണദാസൻ, രണ്യ റാവു, മനസ്, ജാൻവി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. അന്തരിച്ച നടൻ പ്രതാപ് പോത്തൻ അവസാനമായി അഭിനയിച്ച തമിഴ് ചിത്രം കൂടിയാണിത്. ആർ. അളകുകാർ‍ത്തിക് ആണ് സംവിധാനം. സംഗീതം അജേഷ്. ഛായാഗ്രണം രമേശ് ചക്രവർത്തി. എഡിറ്റിങ് പ്രദീപ് രാഘവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com