ADVERTISEMENT

മികച്ച വില്ലനുള്ള ദാദാ സാഹേബ് ഫാല്‍ക്കെ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ചുപ്പ്' എന്ന സിനിമയിലെ അഭിനയത്തിനാണ് ദുൽഖറിന് പുരസ്‌കാരം. മലയാളത്തിൽ നിന്ന് ആദ്യമായി ദാദസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കുന്ന നടനാണ് ദുൽഖർ. ഗംഗുഭായ് കത്ത്യാവാഡി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ട് മികച്ച നടിയായി. ബ്രഹ്മാസ്ത്രയിലൂടെ രൺബീർ കപൂർ മികച്ച നടനായി. വളർന്നുവരുന്ന ജനപ്രിയ നടനായി ഋഷബ് ഷെട്ടിയെ തിരഞ്ഞെടുത്തു.

 

സൈക്കോ ത്രില്ലർ വിഭാഗത്തിൽപെടുന്ന ചുപ്പ്: റിവഞ്ച് ഓഫ് ദ് ആർട്ടിസ്റ്റിൽ നെഗറ്റീവ് റോളിലുള്ള നായകനായാണ് ദുൽഖർ അഭിനയിച്ചത്. ഡാനി എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ബൽകി സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണിഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 

 

‘‘ഇതേറെ പ്രിയപ്പെട്ടത്. ഹിന്ദിയിൽ എന്റെ ആദ്യ പുരസ്കാരം. മാത്രമല്ല നെഗറ്റീവ് റോളിൽ മികച്ച നടനുള്ള ആദ്യ അവാർഡും. ഈ ആദരവിന് ദാദസാഹെബ് ഫാൽക്കെ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ ജൂറി അംഗങ്ങളോട് നന്ദി. ഈ ബഹുമതിക്ക് ആദ്യം കടപ്പെട്ടിരിക്കുന്നത് ബല്‍ക്കി സാറിനോടാണ്. എന്നെ ഡാനിയായി തെരഞ്ഞെടുത്തതിന്, ക്ഷമയോടെ മാര്‍ഗദര്‍ശിയായതിന് അദ്ദേഹത്തോടും സഹതാരങ്ങളോടും നന്ദി പറയുന്നു.’’– ദുല്‍ഖര്‍ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com