ADVERTISEMENT

അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്നർ ‘സന്തോഷം’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു.ഏറെ നാളുകൾക്കു ശേഷം നല്ലൊരു കുടുംബചിത്രം തിയറ്ററിൽ കണ്ട് ആസ്വദിക്കാൻ സാധിച്ചുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.  അറിയപ്പെടുന്ന വലിയ താരനിരയില്ലെങ്കിൽ കൂടി ഈ ചിത്രം ആളുകൾ ഏറ്റെടുക്കുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. കുടുംബനാഥനായുളള ഷാജോണിന്റെ പ്രകടനവും ബേബി ലക്ഷ്മിയുടെ അഭിനയവും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

 

ആദ്യ, അക്ഷര എന്നീ സഹോദരിമാരുടെ സ്നേഹത്തിൽ ചാലിച്ച കഥയാണ് ചിത്രം പറയുന്നത്. മല്ലിക സുകുമാരൻ, കലാഭവൻ ഷാജോൺ, ആശ അരവിന്ദ്, ബേബി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കലാഭവന്‍ ഷാജോണിന്റെ മകളായി അനു സിത്താര എത്തുന്നു. വല്യമ്മയുടെ വേഷമാണ് മല്ലിക സുകുമാരന്. കോമഡി, റൊമാൻസ്, ഫാമിലി ഡ്രാമ എന്നീ ഇമോഷൻസ് എല്ലാം ചേർന്നൊരു എന്റർടെയ്നറാണ് സന്തോഷം.

 

അർജുൻ സത്യൻ തിരക്കഥ എഴുതുന്ന ചിത്രം പേരുപോലെ തന്നെ ഫീല്‍ഗുഡ് സിനിമയാണ്.‌ ജീത്തു ജോസഫ്, സുജിത് വാസുദേവ് എന്നിവർക്കൊപ്പം സംവിധാനസഹായിയായി പ്രവർത്തിച്ച അജിത്തിന്റെ ആദ്യ സംവിധാനസംരംഭമാണിത്. മെമ്മറീസ്, ദൃശ്യം, പാപനാശം തുടങ്ങിയ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു അദ്ദേഹം.

 

മീസ്-എൻ-സീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്നാണ് നിർമാണം. സിനിമയുടെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞു.

 

കാർത്തിക് എ. ഛായാഗ്രാഹണം നിർവഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് പി എസ് ജയ്ഹരി സംഗീതം പകരുന്നു. എഡിറ്റര്‍ ജോൺകുട്ടി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, കല-രാജീവ് കോവിലകം, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ. കോസ്റ്റ്യൂം അസാനിയ നസ്രിന്‍, സ്റ്റില്‍സ് സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മനു മാമിജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍ റെനിറ്റ് രാജ്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്-സിൻജോ ഒറ്റത്തയ്ക്കൽ, വാർത്ത പ്രചരണം-എ.എസ്. ദിനേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com