ADVERTISEMENT

പി. പത്മരാജൻ ട്രസ്റ്റിന്റെ 2022-ലെ ചലച്ചിത്ര-സാഹിത്യ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകൻ (25000 രൂപ), മികച്ച തിരക്കഥാകൃത്ത് (15000 രൂപ) എന്നിവയ്ക്കാണ് പുരസ്കാരങ്ങൾ. 2022-ൽ സെൻസർ ചെയ്ത സിനിമകളും ഒ.ടി.ടി.കളിൽ റിലീസ് ചെയ്തവയും പരിഗണിക്കും. 2022-ൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് 20,000 രൂപയുടെ നോവൽ പുരസ്കാരത്തിനും 2022-ൽ മലയാള ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചെറുകഥകൾ 15,000 രൂപയുടെ കഥാപുരസ്കാരത്തിനും പരിഗണിക്കും. 

 

ഡി.വി.ഡി/ബ്‌ളൂറേ ഡിസ്‌ക്/പെൻഡ്രൈവ് എന്നിവയിൽ ഒന്നാണ് അയയ്‌ക്കേണ്ടത്. സംവിധായകന്‍, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറു ജീവചരിത്രക്കുറിപ്പും ഫോട്ടോയും ഒപ്പം വയ്ക്കണം.  നോവലുകളുടെ മൂന്നു കോപ്പി അയയ്‌ക്കണം. 2022ൽ മലയാള ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്നു പകർപ്പുകളാണ് കഥാഅവാർഡിന് പരിഗണിക്കുക. പ്രസാധകർക്കും വായനക്കാർക്കും രചനകൾ നിർദ്ദേശിക്കാം. വിലാസം: ജനറൽ സെക്രട്ടറി,പി.പദ്‌മരാജൻ ട്രസ്റ്റ്, ഞവരയ്‌ക്കൽ,പി.ആർ.എ 31, പാതിരപ്പള്ളി റോഡ്,പൂജപ്പുര,തിരുവനന്തപുരം 695012. ഫോൺ: 9544445562. അപേക്ഷിക്കേണ്ട അവസാന തിയതി 2023, മാർച്ച് 31.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com