ADVERTISEMENT

പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം സിജു വിത്സൻ നായകനാകുന്ന പഞ്ചവത്സര പദ്ധതി എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി. അനിൽകുമാർ നിർമിക്കുന്ന ചിത്രം പി.ജി. പ്രേംലാൽ സംവിധാനം ചെയ്യുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ ആണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു. സിനിമയുടെ ചിത്രീകരണം വയനാട്ടിൽ പുരോഗമിക്കുന്നു.

 

സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന റഫീഖ് അഹമ്മദ്, എഡിറ്റിങ് കിരൺ ദാസ്. എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പി.പി. കുഞ്ഞികൃഷ്ണൻ ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ. മേനോൻ നായികയാവുന്നു. നിഷ സാരംഗ് , ഹരീഷ് പേങ്ങൻ,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയ വരും മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു.

 

എഡിറ്റർ കിരൺ ദാസ്, സംഗീതം ഷാൻ റഹ്മാൻ, ഗാനരചന റഫീഖ് അഹമ്മദ്, പ്രൊഡക്‌ഷൻ കൺട്രോളർ ബിനു പി.കെ.,കല ത്യാഗു തവന്നൂർ,മേക്കപ്പ് രഞ്ജിത് മണലിപ്പറമ്പിൽ,

വസ്ത്രാലങ്കാരം വീണ സ്യാമന്തക്,സ്റ്റിൽസ് ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജലീഷ്, ആക്‌ഷൻ മാഫിയ ശശി. പിആർഒ എ.എസ്. ദിനേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com