ADVERTISEMENT

ഫുട്ബോൾ മത്സരം കാണാനെത്തിയ ശാലിനിയോടും മകൻ ആദ്വിക്കിനോടും കുശലാന്വേഷണം നടത്തുന്ന അഭിഷേക് ബച്ചന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ചെന്നൈയിൻ എഫ്സിയുടെ ഫുട്ബോൾ മത്സരം കാണാൻ എത്തിയതായിരുന്നു ശാലിനിയും മകനും. ചെന്നൈയിൻ എഫ്സിയുടെ സഹ ഉടമയാണ് അഭിഷേക് ബച്ചൻ. ഇതേ ടീമിന്റെ ജഴ്സി അണിഞ്ഞാണ് കുഞ്ഞ് ആദ്വിക്കും കളി കാണാൻ എത്തിയത്.

 

ഗാലറിയിൽ ഇരിക്കുന്ന ശാലിനിയെ അപ്രതീക്ഷിതമായി കണ്ട അഭിഷേക് അവർക്കരിലേക്ക് എത്തുകയായിരുന്നു. വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ മകൻ ആദ്വിക്കിനെയും അഭിഷേക് പരിചയപ്പെട്ടു.

 

അജിത്തിന്റെ ഇഷ്ട കായിക വിനോദങ്ങളിലൊന്നാണ് ഫുട്ബോൾ. അച്ഛനെപ്പോലെ തന്നെ മകനും ഫുട്ബോളിൽ തന്നെയാണ് കമ്പമെന്ന് ആരാധകരും ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com