‘അങ്കിൾ ഒരുമ്മ തരുമോ?’; മീനയുടെ മകളെ ചേർത്തുപിടിച്ച് രജനികാന്ത്; വിഡിയോ

rajinikanth-meena
SHARE

തെന്നിന്ത്യയിലെ പ്രേക്ഷകർക്കു പ്രിയപ്പെട്ട നടിയായ മീന സിനിമമേഖലയില്‍ എത്തിയിട്ട് നാല്‍പ്പതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിന്റെ ഭാഗമായി തമിഴിൽ മീന അറ്റ് 40 എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. രജനികാന്ത് ആയിരുന്നു ഷോയില്‍ വിശിഷ്ടാതിഥിയായി എത്തിയത്. ഇതാദ്യമായാണ് ഒരു നായികയ്ക്കുവേണ്ടി ഇത്രയും വലിയൊരു പരിപാടി തമിഴകത്ത് അരങ്ങേറുന്നത്. ഖുശ്ബു, ജീവ, ബോണി കപൂർ, ശരത് കുമാർ, രാധിക ശരത് കുമാർ, ശങ്കർ, റോജ, പ്രഭുദേവ, സ്‌നേഹ, പ്രസന്ന,പൂർണിമ ഭാഗ്യരാജ് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. 

മീന അഭിനയിച്ച് ആദ്യം റിലീസ് ചെയ്ത ചിത്രത്തിലെ നായകന്‍ രജനികാന്തായിരുന്നു. അന്ന് ആറു വയസ്സായിരുന്നു മീനയുടെ പ്രായം. പിന്നീട് മുത്തു അടക്കമുള്ള സിനിമകളിൽ മീനയുടെ നായകനായി. മീനയ്‌ക്കൊപ്പമുളള അനുഭവങ്ങൾ അദ്ദേഹം വേദിയില്‍ പങ്കുവച്ചു. അതിനിടയില്‍ മീനയുടെ മകള്‍ നൈനികയുടെ ഫാൻ മൊമന്റും അതേവേദിയിൽവച്ച് നടന്നു. സൂപ്പര്‍സ്റ്റാറിന്റെ ഒരു ഉമ്മയായിരുന്നു നൈനികയുടെ വലിയ ആഗ്രഹം. സ്റ്റേജില്‍വച്ച് രജിനിയോട് നൈനിക ഇക്കാര്യം പറഞ്ഞു. ഉടൻ തന്നെ നൈനികയെ ചേർത്തുപിടിച്ച് ഉമ്മ നൽകുയായിരുന്നു രജനി.

ഈ നിമിഷം തനിക്ക് ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് അച്ഛനെയും ഭർത്താവിനെയുമാണെന്ന് മീന ചടങ്ങിൽ പറഞ്ഞിരുന്നു. ചടങ്ങിന്റെ പ്രമൊ വിഡിയോ പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, കങ്കണ റണൗട്ട്, മഞ്ജു വാരിയർ തുടങ്ങിയവർ വിഡിയോ സന്ദേശം വഴിയും മീനയ്ക്ക് ആശംസകളറിയിക്കുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS