ജയറാം ഇനി മഹേഷ് ബാബുവിനൊപ്പം

jayaram-mahesh-babu
SHARE

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിൽ തിരക്കേറിയ താരമായി മാറുകയാണ് ജയറാം. മഹേഷ് ബാബു നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിലും പ്രധാനവേഷത്തിൽ ജയറാം എത്തുന്നു. ഹിറ്റ് സംവിധായകൻ ത്രിവിക്രം ശ്രീനിവാസാണ് ചിത്രം ഒരുക്കുന്നത്. ജയറാം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചത്. 

‘‘കൃഷ്ണ സാറിന്‍റെ (മഹേഷ് ബാബുവിന്‍റെ അച്ഛന്‍) ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ മഹേഷ് ബാബുവിനോപ്പം സഹകരിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. എന്‍റെ സ്വന്തം ത്രിവിക്രംജിക്കൊപ്പം ഒരിക്കല്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷം.’’– ജയറാം കുറിച്ചു.

മഹേഷ് ബാബു ചിത്രം കൂടാതെ നിരവധി അന്യ ഭാഷ സിനിമകൾ ജയറാമിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. രാം ചരണും ശങ്കറും ഒന്നിക്കുന്ന ആർ സി 15, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2, സാമന്ത-വിജയ് ദേവരകൊണ്ട ടീമിന്റെ ഖുശി എന്നിങ്ങനെ പോകുന്നു നടന്റെ പുതിയ സിനിമകളുടെ നിര. ഇതിനിടെ ‘ഗോസ്റ്റ്’ എന്ന ചിത്രത്തിലൂടെ കന്നടയിലും ജയറാം അരങ്ങേറ്റം കുറിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS