ADVERTISEMENT

ചിമ്പു മാസ് ഗെറ്റപ്പിലെത്തുന്ന തമിഴ് ചിത്രം പത്തു തല ട്രെയിലർ എത്തി. ഒബെലി എൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാള്‍ട് ആൻഡ് പെപ്പർ ലുക്കില്‍ ചിമ്പു എത്തുന്നു. ഗൗതം കാർത്തിക്കാണ് മറ്റൊരു പ്രധാന കഥാപാത്രം. ട്രെയിലറിൽ അതിഗംഭീര സ്കോറാണ് റഹ്മാൻ ഒരുക്കിയിരിക്കുന്നത്. കന്നഡ ചിത്രമായ മഫ്തിയുടെ റീമേക്ക് ആണ് പത്ത് തല. 

 

പ്രിയാ ഭവാനി ശങ്കര്‍, ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, ടി.ജെ. അരുണാസലം എന്നിവര്‍ കഥാപാത്രങ്ങളാകുന്നു. ഫറൂഖ് ജെ. ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ.എല്‍. ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ചിമ്പു ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളിൽ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com