സൂര്യ 42 ടൈറ്റിൽ പ്രഖ്യാപനവും ഫസ്റ്റ് ലുക്കും ഏപ്രിൽ 14 ന്

Mail This Article
സൂര്യ ആരാധകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ‘സൂര്യ42’വിന്റെ ടൈറ്റിൽ ലോഞ്ചും ഫസ്റ്റ്ലുക്കും ഏപ്രിൽ 14ന്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ജ്ഞാനവേൽ രാജയാണ് ടൈറ്റിൽ പ്രഖ്യാപന വാർത്ത പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തിന്റെ ടീസർ തമിഴ്, തെലുങ്കു,ക ന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി റിലീസ് ചെയ്യും.
ചിരുതൈ, വേതാളം, വിശ്വാസം, അണ്ണാത്തെ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോളിവുഡ് നടി ദിഷ പഠാണി സൂര്യയുടെ നായികയായി എത്തുന്നു. സംഗീത സംവിധായകൻ ദേവിശ്രീപ്രസാദ് സിംഗത്തിനു ശേഷം സൂര്യയുമായി വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ വർഷം പുറത്തു വിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. മിലന്‍ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രം ത്രിഡിയിലാകും റിലീസ് ചെയ്യുക.