ADVERTISEMENT

മോഹന്‍ലാല്‍ ചിത്രമായ ‘ആറാട്ട്’ സ്പൂഫ് സിനിമയായി ഒരുക്കാനിരുന്നതാണെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണൻ. ആശയം കേട്ടപ്പോള്‍ മോഹന്‍ലാലും അതില്‍ താല്‍പര്യം കാണിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീടു വന്ന ആശങ്കകള്‍ മൂലമാണ് കഥ മാറ്റേണ്ടിവന്നതെന്നും ഫിലിം കംപാനിയനു നല്‍കിയ അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘‘എന്റെ സോണിലുള്ള സിനിമയായിരുന്നില്ല ‘ആറാട്ട്’. ഉദയകൃഷ്ണയാണ് നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രവുമായി എന്നെ സമീപിക്കുന്നത്. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി അതിൽ വര്‍ക്ക് ചെയ്തപ്പോള്‍ അതൊരു സ്പൂഫ് ഫിലിമാക്കിയാലോ എന്ന് എനിക്ക് തോന്നി. ലാല്‍ സാറിന്റെ സൂപ്പര്‍ സ്റ്റാര്‍ഡം ഉണ്ടാക്കിയ ചില സിനിമകള്‍ പുള്ളിയെക്കൊണ്ടു തന്നെ സ്പൂഫ് ചെയ്യിക്കുകയാണെങ്കില്‍ ഭയങ്കര രസമായിരിക്കും. വേറെ ഒരു ആക്ടറോട് പോയി പറഞ്ഞാല്‍ ഒരു പക്ഷേ സമ്മതിക്കില്ല.

ലാല്‍ സാറിനോട് പറഞ്ഞപ്പോള്‍, ‘‘എന്തുകൊണ്ട് ചെയ്തുകൂടാ, ചെയ്യാം’’എന്നു പറഞ്ഞു. അങ്ങനെ ചെയ്യാമെന്ന് വിചാരിച്ചു. പക്ഷേ ആ സ്പൂഫ് മോഡ് സിനിമ മുഴുവന്‍ വേണമായിരുന്നു. അവിടെയാണ് ഞങ്ങള്‍ക്കു തെറ്റു പറ്റിയത്. സെക്കൻഡ് ഹാഫില്‍ ആവശ്യമില്ലാത്ത സ്ഥലത്തേക്കു നമ്മള്‍ പോയി. അങ്ങനെ ഒരു ട്രാക്കിലേക്ക് അത് പോകേണ്ട ആവശ്യമില്ലായിരുന്നു. ഫുള്‍ ഓണ്‍ സ്പൂഫാണ് പ്ലാന്‍ ചെയ്തത്. ലാൽ സാറിനോടു മാത്രമല്ല പലരോടും കഥ നരേറ്റ് ചെയ്തിരുന്നു. നിങ്ങള്‍ ലാല്‍ സാറിനെ വച്ച് ഹെവി ആയി ഒരു സിനിമ ചെയ്യുമ്പോള്‍ കംപ്ലീറ്റ് സ്പൂഫാണെങ്കില്‍ ആളുകള്‍ എന്തു പറയുമെന്നാണ് പലരും ചോദിച്ചത്. അത് കേട്ടപ്പോള്‍ നമ്മളും ആശയക്കുഴപ്പത്തിലായി. അങ്ങനെയാണ് പിന്നെ കഥ മാറ്റിയത്. ആ സ്പൂഫ് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.

അവസാനം ആഡ് ചെയ്ത സ്പൂഫ് രംഗങ്ങൾ പലതും വര്‍ക്ക് ആയതുമില്ല. ഹൈദരാബാദ് സീനും സ്പൂഫാണ്. തന്നെയുമല്ല, ഇതിനെയൊന്നും സ്പൂഫായി കാണാതെ പഴയ മാസ് സിനിമകളുടെ റഫറന്‍സായാണ് ആളുകള്‍ കണ്ടത്. അതൊന്നും സെലിബ്രേഷൻസ് അല്ലായിരുന്നു. തളർന്നുകിടക്കുന്ന ആള് പാട്ട് കേട്ട് എഴുന്നേറ്റുവരുന്ന രംഗം തന്നെ ചന്ദ്രലേഖ സിനിമയുടെ സ്പൂഫ് ആയി ചെയ്തതാണ്. പക്ഷേ ആളുകൾ അതിനെ അങ്ങനെയല്ല കണ്ടത്. കാലാകാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഉത്സവങ്ങള്‍ നടത്തുന്ന ആളാണ്, ഇവിടെ അങ്ങനെ വല്ല പ്രശ്നങ്ങളുമുണ്ടോ എന്നാണ് ആ കഥാപാത്രം ചോദിക്കുന്നത്. ഈ ചോദിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് ഓര്‍ക്കണം. മമ്മൂക്കയുടെ കിങ് സിനിമയിലെ ഡയലോ​ഗ് വരെ അദ്ദേഹം പറഞ്ഞു. പിന്നീടുള്ള ഏരിയയിൽ ഇതെല്ലാം മിസ് ചെയ്തു. ആ സ്പൂഫ് ട്രാക്ക് ഉടനീളം കൊണ്ടുപോകണമായിരുന്നു. മാത്രമല്ല പെട്ടെന്ന് നെയ്യാറ്റിന്‍കര ​ഗോപന്‍ ഒരു ഏജന്‍റ് ആണെന്നു പറയുന്നത് ബാലിശമായി ആളുകള്‍ക്ക് തോന്നി. എന്നിട്ടാണോ അയാൾ വന്ന് സ്പൂഫ് ചെയ്യുന്ന എന്ന സംഗതി ഉണ്ടല്ലോ. ഏജന്റ് ഫാക്ടര്‍ ഫണ്ണിയായിക്കോട്ടെ എന്ന് വിചാരിച്ചാണ് എക്‌സ് എന്നൊക്കെ ഞാന്‍ ഇട്ടത്. പക്ഷേ അതൊക്കെ സീരിയസായി. അതിൽവന്ന ട്രോളുകളെല്ലാം നീതീകരിക്കാനാകുന്നതാണ്.’’– ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com