ADVERTISEMENT

ഡാം 999 എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയെ രാജ്യാന്തര തലത്തിൽ എത്തിച്ച സംവിധായകനാണ് സോഹൻ റോയ്. അതിനു ശേഷം ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യൻ സിനിമയ്ക്ക് ഓസ്കർ അടക്കമുള്ള ആഗോള ബഹുമതികൾ ലഭിക്കുന്നതിനുള്ള അക്ഷീണ പരിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്ത്യൻ സിനിമ ആഗോളമായി മാറിയതിന് പിന്നിലുള്ള സോഹൻ റോയിയുടെ പരിശ്രമങ്ങളുടെ നേർചിത്രം വ്യക്തമാക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

 

ഈ വർഷത്തെ ഓസ്കർ പ്രഖ്യാപനത്തിൽ ഇന്ത്യൻ സിനിമ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. ആർആർആറിലൂടെ ഇന്ത്യയിൽ നിന്നുള്ള പ്രതിഭകൾ മികച്ച ഗാനത്തിനും എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററി മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്രത്തിനുമുള്ള അവാർഡ് നേടി എന്നത് അങ്ങേയറ്റം അഭിമാനകരമാണ്. അതേ സമയം 2011ൽ തന്റെ ആദ്യ ചിത്രം കൊണ്ട് ഒരു ഇന്ത്യൻ സിനിമയ്ക്ക് ഓസ്കറിലെ മുഖ്യധാര വിഭാഗത്തിൽ മത്സരിക്കാൻ കഴിയുമെന്ന് തെളിയിച്ച സംവിധായകനാണ് സോഹൻ റോയ്. ഡാം 999 ആ വർഷം ഓസ്കറിന്റെ തൊട്ടരികിൽ വരെ എത്തിയിരുന്നു.

 

ഇന്ത്യൻ സിനിമ വ്യവസായത്തെ ഒരുമിപ്പിക്കാനും ചലച്ചിത്ര മേഖലയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന എല്ലാവരെയെയും ഒരേ കുട കീഴിൽ കൊണ്ടുവരാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഇൻഡിവുഡ് എന്നൊരു സംരംഭവവും സോഹൻ റോയ് തുടക്കമിട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com