പ്രിയപ്പെട്ട ഓർമകൾ: പഴയകാല ഗ്ലാമർ ചിത്രം പങ്കുവച്ച് നടി രാധ

radha-actress
രാധ (ഇടത്), നടി സ്വപ്നയും രാധയും കമൽഹാസനൊപ്പം (വലത്)
SHARE

കമൽഹാസനൊപ്പമുള്ള ഓർമ ചിത്രം പങ്കുവച്ച് നടി രാധ. ‘ടിക് ടിക് ടിക്’എന്ന സിനിമയുടെ ഷൂട്ടിങിനിടെ എടുത്ത ചിത്രമാണ് രാധ സമൂഹമാധ്യങ്ങളിൽ പങ്കുവച്ചത്.  നടിമാരായ മാധവി, സ്വപ്ന എന്നിവരെയും ചിത്രത്തിൽ കാണാം. ഷൂട്ടിങ് നാളുകളിലെ പ്രിയപ്പെട്ട ഓർമകളിൽ ഒന്നാണിത് എന്ന കുറിപ്പോടെയാണ് രാധ ചിത്രം പങ്കുവച്ചിരിക്കുന്നത്.  1981ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ടിക് ടിക് ടിക്.  ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം പിന്നീട് കരിഷ്മ എന്ന പേരിൽ ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. 

“ടിക് ടിക് ടിക് സിനിമയുടെ ഷൂട്ടിങ് നാളുകളിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നാണിത്. അന്ന് അത് ജോലിയുടെ ഭാഗമായിരുന്നു, ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അന്ന് ഞങ്ങൾ നടത്തിയ അധ്വാനവും കരുത്തും വീണ്ടും ഓർത്തുപോവുകയാണ്.  ഞങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്.  ഒപ്പം വളരെ അനായാസമായി അഭിനയിക്കുന്ന മാധവിയെ അഭിനന്ദിക്കുകയും ചെയ്യുന്നു.’’ ചിത്രം പങ്കുവച്ചുകൊണ്ട് രാധ കുറിച്ചു.

സംവിധായകൻ ഭാരതിരാജയുടെ അലൈഗൾ ഒയ്‌വതില്ലൈ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് രാധ. നടി അംബികയുടെ സഹോദരി കൂടിയായ രാധ വളരെക്കുറച്ച് മലയാളം സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു.  തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിൾ നിരവധി സിനിമകളിൽ  ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത രാധയുടെ രേവതിക്കൊരു പാവക്കുട്ടി, ഇരകൾ, ഉമാനിലയം തുടങ്ങിയ മലയാളം സിനിമകൾ ശ്രദ്ധേയമാണ്. രാധയുടെ വഴി പിന്തുടർന്ന് മക്കളായ കാർത്തികയും തുളസിയും സിനിമാരംഗത്തെത്തിയിരുന്നു. കോവളത്തും മുംബൈയിലുമൊക്കെയായി റിസോർട്ട് ശൃംഖല നടത്തുന്ന രാജശേഖരനായർ ആണ് രാധയുടെ ഭർത്താവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS