കണ്ണന് നന്ദി പറഞ്ഞ് ബൊമ്മനും ബെള്ളിയും ഗുരുവായൂരിൽ; വിഡിയോ

bomman-belly-video
SHARE

ഓസ്കർ നേട്ടത്തിലൂടെ ലോകമറിഞ്ഞ ബൊമ്മനും ബെള്ളിയും ഗുരുവായൂരിലെത്തി. എല്ലാ വർഷവും ജീവിതത്തിലെ നല്ല കാര്യങ്ങൾക്ക് നന്ദി പറയാൻ ഗുരുവായൂരിലെത്തുമെങ്കിലും ഇത്തവണ വന്നത് തങ്ങൾക്കു വന്നു ചേർന്ന അപൂർവ നേട്ടത്തിനുള്ള നന്ദി പറയാനായിരുന്നുവെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. ‘ഈ അംഗീകാരം ഗുരുവായൂരപ്പന്‍റെ ദാനമാണ്. അതിന് ഞങ്ങൾ ഭഗവാനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ബൊമ്മൻ പറഞ്ഞു. കൊച്ചുമകൻ സഞ്ജുകുമാറും ഇവർക്കൊപ്പമുണ്ടായിരുന്നു.

ഇരുവർക്കും ദേവസ്വം സ്വീകരണം നൽകി. അഡ്മിനിസ്‌ട്രേറ്റർ കെ.പി വിനയൻ താരദമ്പതികളെ അഭിനന്ദിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ എ.കെ. രാധാകൃഷ്ണൻ, കെ.എസ്. മായാദേവി, ദേവസ്വം ജീവനക്കാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗുരുവായൂരിലെ ദർശനത്തിന് ശേഷം ബൊമ്മനും ബെള്ളിയും കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തി.

മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ഡോക്യുമെന്‍ററി ചിത്രമായ ദ് എലിഫെന്‍റ് വിസ്പറേഴ്സില്‍ പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ-ബെള്ളി ദമ്പതികളുടെ ജീവിതമാണ് ഇതിലുള്ളത്. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ഇവർ ജീവിതം ഒഴിഞ്ഞുവെയ്‌ക്കുന്നു. രക്തബന്ധത്തേക്കാൾ വിലപ്പെട്ടതാണ് സ്‌നേഹബന്ധമെന്ന സന്ദേശമാണ് ചിത്രം വരച്ചു കാട്ടിയിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS