ആദിത്യ റോയ് കപൂർ, മൃണാൾ താക്കൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വർധൻ ഖേട്കർ സംവിധാനം ചെയ്യുന്ന ‘ഗുമ്രാ’ സിനിമയുടെ ട്രെയിലർ എത്തി. മഗിഴ് തിരുമേനി സംവിധാനം ചെയ്ത് 2019ൽ റിലീസ് ചെയ്ത ‘തടം’ എന്ന തമിഴ് സിനിമയുടെ റീമേക്ക് ആണ് ഈ ചിത്രം. ഏപ്രില്‍ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.
അരുൺ വിജയ് ഇരട്ടവേഷത്തിലെത്തിയ സൈക്കളോജിക്കൽ ത്രില്ലറാണ് തടം. തന്യ ഹോപ്പ്, സ്മൃതി വെങ്കട്, വിദ്യ പ്രദീപ്, സോണിയ അഗർവാൾ, യോഗി ബാബു എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്.