കണ്ണൂരിലെ രാഷ്ട്രീയ നേതാവായി സുരാജ്; ഹിഗ്വിറ്റ’ ട്രെയിലർ

Higuita-Trailer
SHARE

സുരാജ് വെഞ്ഞാറമ്മൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹിഗ്വിറ്റ’ ട്രെയിലർ എത്തി. കണ്ണൂരുള്ള പന്ന്യന്നൂർ മുകുന്ദൻ എന്ന രാഷ്ട്രീയ നേതാവായി സുരാജ് ചിത്രത്തിലെത്തുന്നു. സസ്പെൻസ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നു വ്യക്തം.

നേരത്തെ ഹിഗ്വിറ്റ എന്ന പേരിടുന്നത് എഴുത്തുകാരൻ എൻ.എസ്. മാധവൻ എതിർത്തതോടെ സിനിമ വിവാദത്തിലായിരുന്നു. ഇതേത്തുടർന്ന് സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേരിൽ റജിസ്ട്രേഷൻ നൽകില്ലെന്ന് നേരത്തെ ഫിലിം ചേംബർ നിലപാട് എടുത്തിരുന്നു. പേര് മാറ്റില്ലെന്നും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കുകയും ചെയ്തു. വിവാദം കെട്ടടങ്ങി ചിത്രം ഈ മാസം അവസാനം റിലീസിനു തയാറെടുക്കുകയാണ്.

ലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് നേതാവായും വേഷമിടുന്നു. സമകാലിക രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കും ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA