ക്ലീനിങ് സ്റ്റാഫ് മുതല്‍ ലൈറ്റ് ബോയ്സ് വരെ; സല്യൂട്ട് നൽകി ‘ലിയോ’ നിർമാതാക്കൾ; വിഡിയോ

leo-making
SHARE

കശ്മീർ ഷെഡ്യൂളിൽ അണിയറപ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടും പ്രയാസവും പ്രേക്ഷകർക്കു മുന്നില്‍ വെളിപ്പെടുത്തി ‘ലിയോ’ സിനിമയുടെ നിര്‍മാതാക്കൾ. മൈനസ് പത്തിലും ഇരുപതിലുമൊക്കെയാണ് ഇവിടെ ചിത്രീകരണം നടത്തിയതെന്നും അതികഠിനമായ കാലാവസ്ഥയെ അതിജീവിച്ചാണ് ഷൂട്ടിങ് പൂർത്തിയാക്കിയതെന്നും ഇവര്‍ പറയുന്നു.വൈകുന്നേരമായാൽ മൂക്കിൽ നിന്ന് ചോര വരുമെന്നും സൂചി കൈകൊണ്ട് എടുക്കാൻ പോലും പറ്റാത്ത അത്രയും തണുപ്പായിരുന്നെന്നും അണിയറക്കാർ പറഞ്ഞു. 

ഭക്ഷണം പാകം ചെയ്യുന്നവരും ക്ലീനിങ് സ്റ്റാഫും ലൈറ്റ് ബോയ്സും തുടങ്ങി സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെല്ലാം വിഡിയോയിൽ വന്നുപോകുന്നുണ്ട്. അണിയറപ്രവർത്തകരുമായും പ്രദേശത്തെ സുരക്ഷാ ഉദ്യോ​ഗസ്ഥരുമായും നായകനായ വിജയ് സംവദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ജൂനിയർ ആർടിസ്റ്റുകൾ തന്നെ ഏകദേശം അഞ്ഞൂറോളം പേർ ഉണ്ടായിരുന്നു. കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി സംഘം നാട്ടിലേക്ക് തിരിച്ചു കഴിഞ്ഞു.

കമൽഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ലിയോ എത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS