ഏതായിരിക്കും കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമ? സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിന്റെ സമയമായതോടെ ചർച്ചകളും കൊഴുക്കുകയാണ്. ഇത്തവണ മത്സരിക്കാനുള്ള ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ‘നൻപകൽ നേരത്തു മയക്കം’, കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’, തരുൺ മൂർത്തിയുടെ ‘സൗദി വെള്ളക്ക’ തുടങ്ങി 154 സിനിമകൾ ഉണ്ട്. മോഹൻലാലിന്റെയുമുണ്ട് നാലു ചിത്രങ്ങൾ. ഇത്രയേറെ സിനിമകൾ അവാർഡിനു മത്സരിക്കുന്നത് റെക്കോർഡ് ആണ്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്തു മയക്ക’വും തരുൺ മൂർത്തിയുടെ ‘സൗദി വെള്ളക്ക’യും പല ചലച്ചിത്ര മേളകളിലും പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ശേഷമാണ് സംസ്ഥാന അവാർഡിനു മത്സരിക്കാൻ എത്തുന്നത്. കള്ളന്റെ വേഷത്തിൽ കുഞ്ചാക്കോ ബോബൻ തകർത്ത് അഭിനയിച്ച രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’പ്രമേയത്തിന്റെ വ്യത്യസ്തതകൊണ്ട് ഹിറ്റായ ചിത്രമാണ്. മലയാള സിനിമയിലെ എല്ലാ പ്രമുഖ താരങ്ങളുടെയും സിനിമകൾ ഇത്തവണ അവാർഡിന് എത്തിയിട്ടുണ്ട്. റിലീസ് ചെയ്ത ചിത്രങ്ങളേക്കാൾ കൂടുതൽ പുറത്തിറങ്ങാനുള്ള സിനിമകളാണ് മത്സരിക്കാനുള്ളത്. മുൻ വർഷങ്ങളിൽ റിലീസ് ചെയ്യാത്ത പല ചിത്രങ്ങളും അവസാന റൗണ്ടിൽ മുന്നിലെത്തി അവാർഡുകൾ വാരിക്കൂട്ടിയിരുന്നു. ആ ചരിത്രം ഇത്തവണയും ആവർത്തിച്ചാൽ അദ്ഭുതപ്പെടാനില്ല. സൂപ്പർ താരങ്ങളുടെ ഉൾപ്പെടെ ഏതെല്ലാം ചിത്രങ്ങളാണ് ഇത്തവണ മത്സരിക്കാനിരിക്കുന്നത്? എങ്ങനെയാണ് മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പ്? പ്രാഥമിക റൗണ്ടിൽനിന്ന് അന്തിമ റൗണ്ടിലേക്ക് എങ്ങനെയാണ് സിനിമകളെത്തുന്നത്? വിശദമായി പരിശോധിക്കാം.
HIGHLIGHTS
- ന്നാ താൻ കേസ് കൊട്, സൗദി വെള്ളക്ക, എലോൺ, കാപ്പ, കൂമൻ, കൂൺ, പട, വരാൽ
- പേരിലും കണ്ടന്റിലും വൈവിധ്യം സൂക്ഷിച്ച നിരവധി സിനിമകൾ
- ഇത്തവണ മത്സരിക്കുന്ന സിനിമകളുടെ എണ്ണത്തിലും റെക്കോർഡ്