ഇനിയൊരു ഊഴവുമില്ല, കുഞ്ഞാലി മരക്കാർ എടുത്തതോടെ എല്ലാം നിർത്തി: പ്രിയദർശൻ

priyadarshann
SHARE

രണ്ടാമൂഴം സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിനു രസകരമായ മറുപടിയുമായി സംവിധായകൻ പ്രിയദർശൻ. ‘കൊറോണ പേപ്പേഴ്സ്’ എന്ന ചിത്രത്തിന്റെ പ്രചാരണപരിപാടിയുടെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എംടിയുടെ തിരക്കഥയിൽ രണ്ടാമൂഴം സംവിധാനം ചെയ്യുമെന്നു കേട്ടിരുന്നല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കുഞ്ഞാലി മരക്കാർ ചെയ്തതോടെ മതിയായി എന്നും ഇനി ഒരു ഊഴവുമില്ല എന്ന രസകരമായ ഉത്തരമാണ് പ്രിയദർശൻ നൽകിയത്. സിനിമകളുടെ പരാജയത്തിനു കാരണം മോശം തിരക്കഥകളാണെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമകളുടെ പരാജയത്തിനു കാരണം സിനിമ കാണാൻ വരുന്ന പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയാത്തതാണ്. വളരെ മോശമായ ഒരു തിരക്കഥ എത്ര നന്നായിട്ട് എടുത്താലും ഓടില്ല. നല്ല തിരക്കഥയാണെങ്കിൽ എത്ര മോശമായിട്ട് എടുത്താലും വിജയിക്കും. കാരണം ഉള്ളടക്കമാണ് പ്രധാനം. തിരക്കഥ എഴുതുകയാണ് സിനിമയിൽ ഏറ്റവും പ്രയാസമേറിയ ഘട്ടം. അതിലും ബുദ്ധിമുട്ടുള്ളതായി സിനിമയിൽ ഒന്നുമില്ല എന്നു ഞാൻ വിശ്വസിക്കുന്നു.' പ്രിയദർശൻ പറഞ്ഞു 

ഒരു സിനിമ എടുത്തു കഴിയുമ്പോള്‍ തോന്നും, ഇപ്പോൾ ടെക്നിക് പിടികിട്ടിയെന്ന്. പക്ഷേ ആ സിനിമ പരാജയപ്പെടാറാകുമ്പോഴായിരിക്കും ടെക്നിക് പിടികിട്ടിയിട്ടില്ലെന്നു മനസ്സിലാകുക. അത് കൊറിയൻ സിനിമയോ ബ്രസീലിയനോ ആയാലും സിനിമ ഇറങ്ങുമ്പോൾ പ്രേക്ഷകനിൽ താൽപര്യം ജനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതൊരു തോൽവിയായി മാറും. പ്രേക്ഷകർ എന്താണ് കാണാൻ ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കുന്ന സംവിധായകൻ വിജയിക്കും. വിജയവും പരാജയവും സിനിമയുടെ ഭാഗമാണ്. അത്ര തന്നെ, പ്രിയദർശൻ കൂട്ടിച്ചേർത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA