ADVERTISEMENT

പൂർണമായും കുവൈത്തിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ എന്ന വിശേഷണവുമായി ഒറ്റയാൻ മാർച്ച് 31 ന് തിയറ്ററുകളിലേക്ക്. നിഷാദ് കാട്ടൂർ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജിനു വൈക്കത്ത് ആണ് നായകൻ. സഹോദരന്റെ മരണത്തിനു കാരണക്കാരായവരോട് ഒരു യുവാവ് നടത്തുന്ന പ്രതികാരത്തിന്റെ കഥയാണ് ഈ സസ്പെൻസ് ത്രില്ലർ പറയുന്നത്. ബലറാം തൈപ്പറമ്പിൽ, അഞ്ജു ജിനു എന്നിവർ ചേർന്നാണ് നിർ‌മാണം. 

 

അഞ്ജു ജിനു, ബലറാം തൈപ്പറമ്പിൽ, ഡോ. ദേവിപ്രിയ കൃഷ്ണകുമാർ, സീനു മാത്യൂസ്, ബിൻസ് അടൂർ, ഉണ്ണിക്കൈമൾ എന്നിവരടക്കം കുവൈത്തിലെ കലാരംഗത്തു പ്രശസ്തരായ 35 ഓളം മലയാളി കലാകാരന്മാരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം വിനു സ്‌നൈപ്പർ. എഡിറ്റിങ്– ഗ്രാഫിക്സ് ബിജു ഭദ്ര. നിഷാദ് കാട്ടൂർ എഴുതിയ ഗാനങ്ങൾക്കു ബോണി കുര്യൻ, പി.ജി.രാഗേഷ് എന്നിവർ സംഗീതം പകർന്നിരിക്കുന്നു. അൻവർ സാദത്ത്, ബിജോയ് നിസരി എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം ശ്രീരാഗ് സുരേഷ്, ആർട്ട് റെനീഷ് കെ.റെനി, അനീഷ് പുരുഷോത്തമൻ, മേക്കപ്പ് പ്രവീൺ കൃഷ്ണ, സൗണ്ട് ഡിസൈൻ മുഹമ്മദ് സാലിഹ്, അസോഷ്യേറ്റ് ഡയറക്ടർ ആദർശ് ഭുവനേശ്, അസോഷ്യേറ്റ് ക്യാമറ സിറാജ് കിത്ത്, സ്റ്റിൽസ് നിഖിൻ വിശ്വ, അജിത് മേനോൻ, പോസ്റ്റർ ഡിസൈൻ മിഥുൻ സുരേഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com