ADVERTISEMENT

അവഞ്ചേഴ്സ് സംവിധായകരായ റൂസോ സഹോദരങ്ങൾ ഒരുക്കുന്ന ആക്‌ഷൻ-സ്പൈ ത്രില്ല ‘സിറ്റഡൽ’ പുതിയ ട്രെയിലർ റിലീസ് ചെയ്തു. ഏപ്രിൽ 28 ന് ഇൗ സീരീസ് ആമസോൺ പ്രൈമിൽ പ്രിമിയർ ചെയ്യും. ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ 2 എപ്പിസോഡുകളാണ് പ്രൈം വിഡിയോയിൽ ഏപ്രിൽ 28 ന് പ്രിമിയർ ചെയ്യുന്നത്. മെയ് 26 വരെ ആഴ്ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും. പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സീരീസിൽ സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു. 

 

സ്വതന്ത്ര ആഗോള ചാര ഏജൻസിയായ സിറ്റഡലിന്റെ തകർച്ചയും, അവിടെ നിന്ന് രക്ഷപെട്ട ഏജന്‍റുമാരായ മേസൺ കെയ്‌നും നാദിയ സിനും അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്‍റിറ്റികൾക്ക് കീഴിൽ മറ്റൊരു ജീവിതം കെട്ടിപ്പടുക്കുന്നതും പിന്നീട് വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ദൗത്യത്തിനിറങ്ങുന്നതുമാണ് സീരീസിന്റെ പ്രമേയം. സീരിസില്‍ നാദിയ സിൻഹ് എന്ന ഏജന്റായാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുക. സ്വതന്ത്ര ആഗോള ചാരസംഘടനയായ സിറ്റാഡലിന്റെ പതനത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഏജന്റ് ആണ് നാദിയ. 

 

റിച്ചാർഡ് മാഡൻ മേസൺ കെയ്നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെൻ ആയും, സ്റ്റാൻലി ടുച്ചി ബെർണാഡ് ഓർലിക്ക് ആയും, ലെസ്ലി മാൻവില്ലെ ഡാലിയ ആർച്ചറായും, ഓസി ഇഖിലെ കാർട്ടർ സ്പെൻസായും, ആഷ്‌ലീ കമ്മിംഗ്സ് എബി കോൺറോയായും, റോളണ്ട് മുള്ളർ ആൻഡേഴ്‌സ് സിൽയും ഡേവിക് സിൽയും ആയും, കയോലിൻ സ്പ്രിംഗാൽ ഹെൻഡ്രിക്സ് കോൺറോയായും, ഇതിൽ അഭിനയിക്കുന്നു. ആമസോൺ സ്റ്റുഡിയോയും  റൂസോ ബ്രദേഴ്സിന്റെ എജിബിഓയും  ഒരുമിച്ചാണ് സിറ്റാഡൽ നിർമിക്കുന്നത്. റൂസോ ബ്രദേഴ്സ് സൃഷ്ടിച്ച സയൻസ് ഫിക്‌ഷൻ സ്പൈ ത്രില്ലറിന് വിവിധ രാജ്യങ്ങളിൽ ഒന്നിലധികം സ്പിൻഓഫുകൾ ഉണ്ടാകും.അതിൽ ഒരു രാജ്യം ഇന്ത്യയാണ്. വരുണ്‍ ധവാന്‍, സമാന്ത റൂത്ത് പ്രഭു എന്നിവരാണ് അതിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആൻഡ് ഡികെയാണ് സീരിസിന്റെ ഇന്ത്യൻ സ്പിൻഓഫ് സംവിധാനം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com