ADVERTISEMENT

നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ലോഞ്ച് ഇവന്റിൽ അമേരിക്കൻ മോഡൽ ജിജി ഹാഡിഡിനെ ചുംബിച്ച വരുൺ ധവാനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. പരിപാടിക്കിടെ നടന്ന ഡാൻസിനിടെയാണ് വേദിയിലെത്തിയ ജിജിയെ വരുൺ ധവാൻ എടുത്തുയര്‍ത്തി ചുംബിച്ചത്.

 

അനുവാദം ചോദിക്കാതെയാണ് വരുണ്‍ ജിജിയെ എടുത്തുയര്‍ത്തി ഉമ്മ വച്ചത് എന്നായിരുന്നു ആരോപണം. അപ്രതീക്ഷിതമായി ഉമ്മവെച്ചത് ജിജിയെ വല്ലാതെയാക്കിയെന്നും ഒരു ചിലര്‍ വിമര്‍ശിച്ചു. ഇതോടെ വരുണ്‍ ധവാനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ജിജിയെ പോലുള്ള സൂപ്പര്‍മോഡലിന് പോലും രക്ഷയില്ല എന്ന തരത്തിലായിരുന്നു വിമര്‍ശനം.

 

വിമര്‍ശനം രൂക്ഷമായതോടെ മറുപടിയുമായി വരുണ്‍ ധവാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മുൻകൂട്ടി തയാറാക്കിയ സ്ക്രിപ്റ്റ് അനുസരിച്ചാണ് ജിജിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത് എന്നായിരുന്നു താരം ട്വിറ്ററിലൂടെ പറഞ്ഞത്. ഇതോടെ വരുണിനെ പിന്തുണച്ച് ആരാധകരടക്കം രംഗത്തെത്തി.

 

വരുൺ ധവാൻ എടുത്തുയർത്തുന്ന വിഡിയോ ജിജിയും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. തന്റെ ബോളിവുഡ് സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ വരുൺ ധവാന് നന്ദി എന്ന അടിക്കുറിപ്പോടെയാണ് ജിജി വിഡിയോ പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com