ADVERTISEMENT

ആലിയ ഭട്ട്, രണ്‍ബീർ കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയാൻ മുഖർജി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ബ്രഹ്മാസ്ത്ര’യ്ക്ക് തുടർഭാഗങ്ങൾ വരുന്നു. ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസിലാവും തുടര്‍ ഭാഗങ്ങള്‍ വരികയെന്നും രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം ഒരുമിച്ചാകും നടക്കുകയെന്നും അയന്‍ മുഖര്‍ജി അറിയിച്ചു.

 

ആദ്യ ഭാഗത്തിന് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയില്‍ നിന്നാണ് 2, 3 ഭാഗങ്ങള്‍ കൂടുതല്‍ പകിട്ടോടെ എത്തിക്കാനുള്ള ഊര്‍ജം ലഭിച്ചതെന്ന് പറയുന്ന അയന്‍ മുഖര്‍ജി ഈ ഭാഗങ്ങളുടെ റിലീസ് എപ്പോഴെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രഹ്‍മാസ്ത്ര ട്രിലജിയുടെ ആദ്യ ഭാഗത്തിന്‍റെ പേര് ശിവ എന്നായിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്‍റെ പേര് ദേവ് എന്നാണ്. ഈ ഭാഗം 2026 ഡിസംബറിലും മൂന്നാം ഭാഗം 2027 ഡിസംബറിലും തിയറ്ററുകളില്‍ എത്തും. 

 

ആദ്യ ഭാഗത്തിൽ നിന്നു ലഭിച്ച പ്രതികരണങ്ങളിൽ നിന്നും അടുത്ത രണ്ട് ഭാഗങ്ങളുടെ തിരക്കഥയിലും കാര്യമായ മാറ്റം വരുത്തുന്നുണ്ടെന്നും അയാൻ പറയുന്നു. അമിതാഭ് ബച്ചൻ, നാഗാർജുന, ഷാറുഖ് ഖാൻ, മൗനി റോയ് തുടങ്ങി വമ്പൻ താരനിരയായിരുന്നു ആദ്യ ഭാഗത്തിൽ അണിനിരന്നത്. രണ്ടാം ഭാഗത്തിൽ ദീപിക പദുക്കോൺ, രൺവീർ സിങ് തുടങ്ങിയവരും പ്രത്യക്ഷപ്പെടുമെന്ന് റിപ്പോർട്ട് ഉണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com