ADVERTISEMENT

വന്‍ വിജയമായി മാറിയ അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ: ദ് റൈസി'ന്റെ രണ്ടാം ഭാഗമാണ് 'പുഷ്പ: ദ് റൂള്‍'. ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപന വിഡിയോയുടെ ടീസർ റിലീസ് ചെയ്തിരിക്കുന്നു. 'തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പ എവിടെ'യാണെന്ന് വിഡിയോയില്‍ ചോദിക്കുന്നു. തുടര്‍ന്നു വരുന്ന "പുഷ്പ എവിടെ?" എന്ന ചോദ്യം പ്രേക്ഷകമനസ്സുകളില്‍ കൂടുതല്‍ ആകാംക്ഷ ഉണര്‍ത്തുന്നുണ്ട്. ഏപ്രില്‍ ഏഴ് വൈകുന്നേരം 4.05 ന് അനൗണ്‍സ്‌മെന്റ് വീഡിയോയുടെ പൂര്‍ണരൂപം പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്.

 

അല്ലു അര്‍ജുന്‍റെ പിറന്നാള്‍ സമ്മാനമായാകും വിഡിയോ റിലീസ് ചെയ്യുക. ഏപ്രിൽ എട്ടിനാണ് അല്ലു അർജുന്റെ പിറന്നാൾ.

 

 

രശ്മിക മന്ദാനയാണ് പുഷ്പ 2വിലെ നായികാവേഷം അവതരിപ്പിക്കുന്നത്. ഫഹദ് ഫാസില്‍, അനസൂയ, സുനില്‍ തുടങ്ങി മറ്റു നടീനടന്മാരും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുഷ്പ 2 നിര്‍മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. സംഗീതം ഡിഎസ്പി, പിആര്‍ഒ -ആതിരാ ദില്‍ജിത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com