ADVERTISEMENT

ഈ വർഷം ഇന്ത്യൻ ബോക്സ്ഓഫിസിൽ ചരിത്രം സൃഷ്ടിച്ച സിനിമയാണ് ഷാറുഖ് ഖാന്റെ ‘പഠാൻ’. ആഗോള തലത്തിൽ 1050 കോടി രൂപയാണ് നേടിയത്. 270 കോടി ആയിരുന്നു ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട്. റിലീസ് ദിനത്തില്‍ 57 കോടി രൂപ കലക്ട് ചെയ്ത ചിത്രം, കണക്കുകൾ പ്രകാരം ഇന്ത്യയില്‍നിന്നു നേടിയ ഗ്രോസ് കലക്‌ഷന്‍ 657.85 കോടിയും നെറ്റ് കലക്‌ഷന്‍ 543.22 കോടിയുമാണ്. വിദേശത്തുനിന്ന് 392.55 കോടി ഗ്രോസും. ആകെ 1050.40 കോടി.

കരിയറിലെ തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് നാല് വര്‍ഷം സിനിമയില്‍ നിന്ന് അകന്നു നിന്നതിനു ശേഷം ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാൻ നായകനായെത്തിയ സിനിമയെന്ന പ്രത്യേകതയും പഠാനുണ്ട്. ഇപ്പോഴിതാ നായക കഥാപാത്രത്തെ അവതരിപ്പിച്ച ഷാറുഖ് ഖാന് ലഭിച്ച പ്രതിഫലത്തിന്റെ കണക്കുകളും പുറത്തുവന്നിരിക്കുന്നു.

മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രകാരമായിരുന്നില്ല ഷാറുഖിന്റെ പ്രതിഫലം. ലാഭവിഹിതം പങ്കുവയ്ക്കുന്ന കരാര്‍ ആയിരുന്നു യഷ് രാജ് ഫിലിംസും ഷാറുഖുമായി ഉണ്ടായിരുന്നത്. നിർമാതാവിനു ലഭിക്കുന്ന ലാഭത്തിന്റെ 60 ശതമാനം എന്നായിരുന്നു കരാര്‍. ഓവർസീസ്, ഡിസ്ട്രിബ്യൂഷൻ, സാറ്റലൈറ്റ്, ഓഡിയോ, ഒടിടി തുടങ്ങിയ അവകാശങ്ങളിലെല്ലാം ചിത്രം കോടികൾ വാരി. മുഴുവന്‍ വരുമാനവും പരിഗണിക്കുമ്പോള്‍, 270 കോടി മുടക്കിയ യഷ് രാജ് ഫിലിംസിന് ലഭിച്ചത് 603 കോടിയാണ്. അതായത് 333 കോടി രൂപ ലാഭം! കരാര്‍ പ്രകാരം ഷാറുഖ് ഖാന് ലഭിക്കുക 200 കോടി ആണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍നിന്നു ചിത്രം നേടിയ ഡിസ്ട്രിബ്യൂട്ടേഴ്സ് ഷെയര്‍ 245 കോടിയും വിദേശത്തു നിന്നുള്ള ഓവർസീസ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഷെയർ 178 കോടിയുമാണ്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പനയില്‍നിന്ന് മറ്റൊരു 150 കോടിയും മ്യൂസിക് റൈറ്റ്സില്‍ നിന്ന് 30 കോടിയും ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com