ADVERTISEMENT

കലന്തൂർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കലന്തൂർ നിർമിച്ച് നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചി അസീസിയ കൺവൻഷൻ സെന്ററിൽ വച്ചു നടന്നു. തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ എം. റാഫിയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്. അർജുൻ അശോകനും ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഞാൻ പ്രകാശൻ, മകൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ താരം ദേവിക സഞ്ജയ്‌  നായിക വേഷത്തിലെത്തുന്നു. റാഫിയാണ് തിരക്കഥ. ‘സംഭവം നടന്ന രാത്രിയിൽ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. 

 

പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറിയ ഒന്നായിരുന്നു പൂജാ വേദി. നടൻ ദിലീപ്, ബി. ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണ, നമിതാ പ്രമോദ്, ലാൽ, ബിബിൻ ജോർജ്, ഷാഫി, രമേശ്‌ പിഷാരടി തുടങ്ങിയവർ ചടങ്ങിനെത്തി. സംവിധായകനെന്ന നിലയിലെ നാദിർഷയുടെ ആറാമത്തെ ചിത്രമാണിത്. 

 

ഹൃദയം എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ സംഗീത സംവിധായകൻ ഹെഷം അബ്ദുൽ വഹാബാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത്. ദീപക് ഡി മേനോനാണ് ചായാഗ്രാഹകൻ. എഡിറ്റർ ഷമീർ മുഹമ്മദ്‌, സന്തോഷ്‌ രാമനാണ് പ്രൊഡക്‌ഷൻ ഡിസൈനർ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, സൗണ്ട് ഡിസൈനർ സപ്ത റെക്കോർഡ്സ്, പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, പ്രൊജക്റ്റ്‌ ഡിസൈനർ സൈലക്സ് എബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, അസോഷ്യേറ്റ് ഡയറക്ടർ വിജീഷ് പിള്ള, സ്റ്റിൽസ് യൂനസ് കുന്തായി, ഡിസൈൻ യെല്ലോടൂത്ത്, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com