ADVERTISEMENT

‘റാംജി റാവു സ്പീക്കിങ്’ എന്ന ചിത്രത്തിലൂടെ പറക്കാൻ തുടങ്ങിയ താരമാണ് മാമുക്കോയ എന്ന് നടൻ വിജയരാഘവൻ. മാമുക്കോയ, ഇന്നസന്റ് എന്നിവർക്കൊപ്പം തനിക്കും പറക്കാൻ കഴിഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിനെ കാണാൻ ആദ്യമായി തന്നെ കൊണ്ടുപോയത് മാമുക്കോയ ആയിരുന്നു.  നിരവധി സാഹിത്യകാരന്മാർ, സംഗീതജ്ഞൻമാർ, നാടക പ്രവർത്തകർ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയ താരമായിരുന്നു അദ്ദേഹം. മാമുക്കോയയുടെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണ് തനിക്ക് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം ഇനി ഇല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. 

 

‘‘വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ് മാമുക്കോയയുടെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. വല്ലാത്ത ശൂന്യത തോന്നുകയാണ്. ചെറിയ അസുഖമൊക്കെ ഉണ്ടായിരുന്നു, പക്ഷേ അതൊക്കെ മാറി അദ്ദേഹം മിടുക്കനായി തിരിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഫുട്‌ബോൾ മത്സരം നടക്കുന്നിടത്ത് പോയപ്പോഴാണ് അരുതാത്തത് സംഭവിക്കുന്നത്.  സുഹൃത്തുക്കളെ വിളിച്ചപ്പോൾ സീരിയസ് ആണെന്ന് അറിഞ്ഞിരുന്നു.  ‘സുറുമ ഇട്ട കണ്ണുകൾ’ എന്ന സിനിമയിൽ ആണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്, മാമുക്കോയയും അതിൽ ആണ് ആദ്യമായിട്ട് അഭിനയിക്കുന്നത് എന്നാണ് എന്റെ ഓർമ.  

 

ആദ്യ കാഴ്ച്ചയിൽ തന്നെ നല്ല പരിചയക്കാരെപ്പോലെയാണ് എന്നോട് പെരുമാറിയത്. അദ്ദേഹത്തിന് നാടകവുമായൊക്കെ നല്ല ബന്ധമുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ ഉൾപ്പടെ ഒരുപാട് സാഹിത്യകാരന്മാരും സംഗീതജ്ഞരും ചേർന്ന വലിയൊരു സുഹൃത് വലയം അദ്ദേഹത്തിന് ഉണ്ട്.  ഞാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിൽ ആദ്യമായി പോകുന്നത് മാമുക്കോയയുടെ കൂടെയാണ്. ഒരിക്കൽ കണ്ടാൽ പിന്നെ അദ്ദേഹത്തെ ആരും മറക്കില്ല, അത്രയ്ക്ക് സ്നേഹ സമ്പന്നമായിരുന്നു അദ്ദേഹം. മാമുക്കോയയുടെ ഹിറ്റ് സിനിമയായിരുന്നു റാംജി റാവു സ്പീക്കിങ്. മാമുക്കോയയും ഇന്നസന്റ് ചേട്ടനും അന്ന് മുതൽ ആണ് പറക്കാൻ തുടങ്ങിയത്.  ആ പറക്കലിനൊപ്പം എനിക്കും സിനിമയിൽ മാറ്റങ്ങൾ സംഭവിച്ചു. ഞാൻ എപ്പോഴും ഓർക്കുന്ന സുഹൃത്തുക്കളാണ് ഇവരൊക്കെ.  എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമമുണ്ട്. സന്തോഷത്തോടെ മാത്രമേ അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളൂ. ആരും ഇന്നേവരെ അദ്ദേഹത്തെപ്പറ്റി മോശം പറഞ്ഞു കേട്ടിട്ടില്ല, നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. വ്യക്തിപരമായിട്ടും മലയാള സിനിമയ്ക്കും വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.’’– വിജയരാഘവൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com