മലയാളികളുടെ പ്രിയനടൻ ഇന്നസന്റ് ഓർമയായിട്ട് ഇന്ന് 35 ദിവസങ്ങൾ പിന്നിടുകയാണ്. 35ാം ഓർമ ദിനത്തിൽ ഇന്നസന്റിന്റെ കല്ലറയിലെത്തി പ്രാർഥിക്കുന്ന സംവിധായകൻ ലാലിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. 35ാം ഓർമ ദിനം എന്ന അടിക്കുറിപ്പോടെയാണ് ലാൽ ചിത്രം പങ്കുവച്ചത്.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ സെമിത്തേരിയിലാണ് ഇന്നസന്റ് അന്ത്യവിശ്രമം കൊള്ളുന്നത്. മാർച്ച് 26നാണ് മലയാളികളെ ആകെ വേദനയിലാഴ്ത്തി ഇന്നസന്റ് വിടപറയുന്നത്. ഇന്നസന്റിന്റെ കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിക്കാനും അദ്ദേഹത്തിനായി പ്രാർഥിക്കാനുമായി നിരവധി ആളുകളാണ് ഇപ്പോഴും എത്തുന്നത്.