ADVERTISEMENT

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ശേഷം ആരോഗ്യമൊക്കെ വീണ്ടെടുത്ത് ആ പഴയ ബാല മടങ്ങിയെത്തിയിരിക്കുന്നു. ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന വിഡിയോയിൽ സുമുഖനും ആരോഗ്യവാനുമായ ബാലയെ പ്രേക്ഷകര്‍ക്കു കാണാനാകും. ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യം സ്നേഹമാണ്. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്തു തന്നെ സിനിമയിൽ കാണാൻ പറ്റും, ബാല പറയുന്നു.

 

‘‘ഏകദേശം രണ്ട് മാസമായി ഇങ്ങനെ വന്നു സംസാരിച്ചിട്ട്. നിങ്ങളുടെ എല്ലാവരുടെയും ആത്മാ‍ർഥമായ പ്രാർ‌ത്ഥനയും ദൈവത്തിന്റെ അനു​ഗ്രഹവും കൊണ്ട് വീണ്ടും ഒരു പുതിയ ജീവിതം മുമ്പോട്ട് പോവുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യം സ്നേഹമാണ്. അത് ഞാൻ അറിഞ്ഞത് ലക്ഷക്കണക്കിന് പേ‍രിലൂടെ എന്റെ ജന്മദിനത്തിനാണ്.  അന്ന് എനിക്ക് നാൽപത് വയസ്സ് ആകുകയായിരുന്നു. എന്റെ നാൽപതാം വയസ്സിൽ ആ നാലാം തീയതിയാണ് ഇത്രയും ലക്ഷം ആളുകൾ എന്നെ സ്നേഹിക്കുന്നു എന്ന് അറിയുന്നത്

 

ആ സ്നേഹത്തിന് നന്ദി. സമയം വലിയൊരു ഘടകമാണ്. ഏത് സമയത്തും നമുക്ക് എന്തുവേണമെങ്കിലും സംഭവിക്കാം. അത് കോടീശ്വരനായാലും ഭിക്ഷക്കാരനായാലും. ഒരു നിമിഷം മതി ജീവിതം മാറിമറിഞ്ഞു പോകാൻ. എന്നിരുന്നാലും അതിനേക്കാളുപരി നിങ്ങളുടെ പ്രാർത്ഥനകളാണ്. എനിക്ക് വേണ്ടി ഒരുപാടുപേർ പ്രാർത്ഥിച്ചു. അവിടെ ജാതിയും മതവും ഒന്നുമില്ല. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്തു തന്നെ സിനിമയിൽ കാണാൻ പറ്റും. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം.’’–ബാല പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com