ADVERTISEMENT

ദിലീപ്- റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വോയ്സ് ഓഫ് സത്യനാഥൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നർമത്തിന് പ്രധാന്യം നൽകിയുള്ളതാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. സത്യനാഥൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സിനിമ ഉടന്‍ റിലീസിനെത്തും. മൂന്ന് വര്‍ഷത്തിന് ശേഷം തിയറ്ററില്‍ എത്തുന്ന ദിലീപ് ചിത്രം കൂടിയാകും ഇത്. 

 

ജോണി ആന്റണി, സിദ്ദിഖ്, ജോജു ജോർജ്, രമേശ് പിഷാരടി, വീണാ നന്ദകുമാർ, ജഗപതി ബാബു എന്നിവരും ദിലീപിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും. അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജാഫർ സാദിഖ് (വിക്രം ഫൈയിം), ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. അനുശ്രീ അതിഥി താരമായും എത്തുന്നുണ്ട്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് റാഫിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com