ADVERTISEMENT

ചിത്രദർശനയുടെ രണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവം മെയ്‌ 11 ന്, കോട്ടയത്ത്‌ തുടക്കമാകും. സംവിധായകൻ സിബി മലയിൽ മേള ഉദ്ഘാടനം ചെയ്യും.മെയ്‌ 14 നാണ് ഫെസ്റ്റിവൽ അവസാനിക്കുക. പത്ത് രാജ്യങ്ങളിൽ നിന്നുമായി തിരഞ്ഞടുക്കപ്പെട്ടിട്ടുള്ള 15 ചിത്രങ്ങളാണ് ഈ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുക.

 

മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും, സംവിധായകനുമായ എംടി യുടെ നിർമാല്യവും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. 15 ചിത്രങ്ങളുടെ കൂട്ടത്തിൽ ചാനൽ 5 വിന്റെ ബാനറിൽ ശ്രീരാജ് ദേവ് രാജ്, പ്രേമാ തെക്കേക്ക് എന്നിവർ ചേർന്നു നിർമിച്ച്, രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റർ എന്ന ചിത്രവും പ്രദർശിപ്പിക്കുന്നു.

എഴുത്തുകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ പൊതിച്ചോർ എന്ന ചെറുകഥയുടെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ് മാസ്റ്റർ. സംവിധായകൻ രാജീവ് നാഥും, കെ.ബി. വേണുവും ചേർന്ന് ഹെഡ്മാസ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നു. തമ്പി ആന്റണി, ബാബു ആന്റണി, ജഗദീഷ്, മഞ്ജു പിള്ള എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

 

നാല് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു. ബി 32 മുതൽ 44 വരെ, ദ് ഡാനിഷ് ഗേൾ, അമോർ, സിറ്റി ഓഫ് ഗോഡ്, ലൈഫ് ഓഫ് അതേഴ്സ്, ദ് ഇൻവിസിബിൾ മാൻ, ഓൺ ബോഡി ആൻഡ് സോൾ എന്നിവയാണ് പ്രദർശനത്തിനുള്ള മറ്റ് സിനിമകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com