ADVERTISEMENT

ബ്രേക്കിങ് ന്യൂസുകൾക്കുള്ളിലെ ഉള്ളറകളെക്കുറിച്ചും അത് സമൂഹത്തിനുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ത്രില്ലറാണ് ലൈവ്. വി.കെ. പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാമൂഹ്യപ്രസക്തിയുള്ള ത്രില്ലറില്‍ സൗബിന്‍ ഷാഹിറും, ഷൈന്‍ ടോം ചാക്കോയും, പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു. മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ അതിലെ താരങ്ങള്‍ക്കൊപ്പം കാണാൻ ഇതാ മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു.

 

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. 2050 ൽ കേരളത്തിൽ സംഭവിക്കാൻ ഇടയുള്ള രസകരമായ വാർത്ത തലകെട്ടുകൾ താഴെ കമന്റ്‌ ആയി രേഖപ്പെടുത്തു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘ലൈവ്’ സിനിമയുടെ പ്രിവ്യൂ ഷോയിൽ അതിഥികളാകാം. താരങ്ങളോടൊപ്പമുള്ള പ്രത്യേക പ്രദർശനം മെയ് 25, കൊച്ചി പിവിആർ ലുലുമാളിൽ വൈകുന്നേരം 7 മണിക്ക്.

 

മനോരമ ഓൺലൈന്‍ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ കൊടുത്തിട്ടുള്ള മത്സരത്തിന്റെ പ്രമൊ പോസ്റ്റുകളിലും നിങ്ങൾക്കു കമന്റുകൾ പോസ്റ്റ് ചെയ്യാം. ഇതിനോടകം വലിയ പ്രതികരണമാണ് മത്സരത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നതും.

 

ഫിലിംസ് 24-ന്റെ ബാനറില്‍ ദര്‍പണ്‍ ബംഗേജയും നിതിന്‍ കുമാറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ലൈവ്. മലയാളത്തിലെ അവരുടെ ആദ്യ നിർമാണ സംരംഭമാണിത്. ശക്തമായ സാങ്കേതിക ടീമും ചിത്രത്തിലുണ്ട്. രണ്ടുതവണ ദേശീയ പുരസ്‌കാരം നേടിയ നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ചായഗ്രഹകന്‍. സുനില്‍ എസ.് പിള്ളയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. സംഗീതസംവിധായകന്‍ അല്‍ഫോണ്‍സ് സംഗീതവും, ദുന്ദു രഞ്ജീവ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. ട്രെന്‍ഡ്‌സ് ആഡ് ഫിലിം പ്രൈവറ്റ് ലിമിറ്റഡാണ് ലൈന്‍- പ്രൊഡക്ഷന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ബാബു മുരുകന്‍. ആശിഷ് .കെ. യാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, അജിത എ ജോര്‍ജാണ് സൗണ്ട് ഡിസൈൻ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com