ADVERTISEMENT

ബിഗ് ബോസ് സീസൺ 5ൽ അതിഥായി എത്തിയ റോബിനെ പുറത്താക്കിയ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുന്ന മോഹൻലാലിന്റെ പ്രമൊ വിഡിയോയാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. റോബിന്റെ അപ്രതീക്ഷിത പുറത്താക്കലിന് മോഹൻലാൽ തന്നെ വിശദീകരണം തന്നേക്കും എന്നു സൂചിപ്പിച്ചാണ് പുതിയ പ്രമോ റിലീസ് ചെയ്തിരിക്കുന്നത്.

 

‘‘അതിഥി ദേവോ ഭവ. പക്ഷേ ഇവിടെ എങ്ങനെയെന്ന് കണ്ടറിയണമെന്ന് കഴിഞ്ഞ വീക്ക്‌ലി ടാസ്ക്കിനു മുമ്പേ ഞാൻ പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ആദ്യം ആതിഥേയർ തമ്മിൽ ഏറ്റുമുട്ടി. പിന്നെ അതിഥികളുമായി സ്വരചേർച്ച നഷ്ടപ്പെട്ടു. പക്ഷേ അതിഥികൾക്കുമുണ്ട് ചില അതിർവരമ്പുകൾ. അത് ലംഘിക്കപ്പെട്ടാലോ, അതിന്റെ പരിസമാപ്തി നമ്മള്‍ കണ്ടു.’’–മോഹൻലാൽ പ്രമൊ വിഡിയോയിൽ പറയുന്നു.

 

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അതിഥിയായി എത്തിയ സീസണ്‍ 4 മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍ ഷോയുടെ നിയമങ്ങൾ ലംഘിച്ചതിനും സംയമനം വിട്ട് പെരുമാറിയതിനുമാണ് ബിഗ് ബോസ് പുറത്താക്കിയത്. പുതിയ വീക്കിലി ടാസ്ക് ആയ ‘ബിബി ഹോട്ടൽ ടാസ്കിൽ’ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്‍റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടെ അഖില്‍ തോള്‍ ഉപയോഗിച്ച് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതാണ് റോബിനു വിനയായത്.

 

ഏതാനും ദിവസം മുമ്പാണ് ‘ബിബി ഹോട്ടൽ ടാസ്കി’ന്റെ ഭാഗമായി അതിഥികളായി സീസൺ 4 മത്സരാർഥികളായ റോബിൻ രാധാകൃഷ്ണും രജിത് കുമാറും എത്തിയത്. ബിഗ് ബോസ് മലയാളം പതിപ്പിൽ ബിഗ് ബോസ് വീട്ടിൽ നിന്നും രണ്ട് തവണ പുറത്താക്കപ്പെട്ട വ്യക്തി എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും റോബിനെതിരെ ട്രോളുകൾ നിറയുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com