ADVERTISEMENT

ജോൺ എബ്രഹാം നിർമിച്ച ‘മൈക്ക്’ എന്ന ചിത്രത്തിലെ നായക കഥാപാത്രമായെത്തിയ രഞ്ജിത് സജീവിനെ തേടി സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് നവാഗത പ്രതിഭയ്ക്കുള്ള പുരസ്കാരം. മികച്ച പ്രേക്ഷക പ്രശംസകളോടെ തിയറ്ററിലും ഒടിടിയിലും മുന്നേറിയ മൈക്ക് എന്ന ചിത്രത്തിൽ നവാഗതനായെത്തിയ രഞ്ജിത്ത് സജീവിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മൈക്കിലെ പ്രകടനത്തിന് ശേഷം നിരവധി അവസരങ്ങളാണ് രഞ്ജിത്തിനെ തേടിയെത്തിയത്.

 

ranjith-sajeev-2

വിജയ്ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാജിദ് യഹിയ സംവിധാനം നിർവഹിക്കുന്ന ‘കൽബ്’ എന്ന ചിത്രത്തിലെ നായക കഥാപാത്രമായാണ് രഞ്ജിത്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഫ്രാൻസിസ് ഷിനിൽ ജോർജ് ഒരുക്കുന്ന ‘മോദ’ എന്ന ചിത്രത്തിൽ ദിലീഷ് പോത്തനോടൊപ്പം കേന്ദ്ര കഥാപാത്രമായും രഞ്ജിത്ത് അഭിനയിക്കുന്നുണ്ട്. 

 

ദുബായിൽ പഠിച്ചു വളർന്ന രഞ്ജിത് തുടർച്ചയായ മലയാള സിനിമകളിലെ അവസരങ്ങളിൽ സന്തോഷവാനാണെന്നും തന്നെ പോലെ വളർന്നു വരുന്ന കലാകാരന്മാർക്ക് ഫിലിം ക്രിട്ടിക്‌സ് അവാർഡ് പോലെ ഒരു വലിയ ഒരു അംഗീകാരം ലഭിച്ചതിലുള്ള സന്തോഷവും കൽബിലെ ലൊക്കേഷനിൽ നിന്ന് പങ്കുവച്ചു.

 

ബോളിവുഡ് നടൻ ജോൺ എബ്രഹാം മലയാളത്തിൽ ആദ്യമായി നിർമിച്ച ചിത്രമാണ് മൈക്ക്. അനശ്വര രാജനായിരുന്നു രഞ്ജിത്തിനൊപ്പം സിനിമയിൽ പ്രധാനവേഷത്തിലെത്തിയത്. വിഷ്ണു പ്രസാദ് ആയിരുന്നു സംവിധാനം. സമകാലീന പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം ആഷിഖ് അക്ബർ അലിയാണ് എഴുതിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com